പരാതിക്കും പരിഭവങ്ങൾക്കും പരിഹാരമായി... മലമ്പുഴ ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: മാതാപിതാക്കളുടേയും കുട്ടികളുടേയും പരാതിക്കും പരിഭവങ്ങൾക്കും പരിഹാരമായി മലമ്പുഴ ഡാം ഉദ്യാനത്തിലെ കുട്ടികളുടെ പാർക്ക് തുറന്നു. കോവിഡ് കാലത്ത് അടച്ചിട്ട പാർക്കിൻ്റെ അറ്റകുറ്റപണികൾക്കായി മൂന്ന് ലക്ഷം രൂപയാണ് ചില വാക്കിയതെന്ന് അധികൃതർ പറഞ്ഞു.

Advertisment

മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാധികാ മാധവൻ ഉദ്ഘാടനം ചെയതു. അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയർ എം.അബ്ദുൾ സലാം അദ്ധ്യക്ഷനായി. ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ അധികം വൈകാതെ തന്നെ സ്ഥാപിക്കുമെന്നും അതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും അദ്ധ്യക്ഷൻ പറഞ്ഞു.

publive-image

കുട്ടികളുടെ പാർക്ക് അടച്ചിട്ട സമയത്ത് രക്ഷിതാക്കളോടും ജീവനക്കാരോടും ക്ഷോഭിക്കുന്ന കുട്ടികളേയും നേരിൽ കാണാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമസ് വാഴപ്പള്ളി, കാഞ്ചന, ഗാർഡൻ ക്യൂറേറ്റർ സിന്ധു, ഡാം എ.ഇ കാർത്തിക, എക്സി. എഞ്ചിനിയർ ബിന്ദു എന്നിവർ പ്രസംഗിച്ചു.

Advertisment