വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന സ്വകാര്യ ബസ് സമരത്തിന് മുന്നോടിയായി ബസ് ഉടമാ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ ബസുടമകൾ ധർണ നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന സ്വകാര്യബസ് സമരത്തിന് മുന്നോടിയായി പാലക്കാട് ജില്ലയിലെ ബസ് ഉടമാ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ ബസുടമകൾ ധർണ നടത്തി.

Advertisment

ധർണ്ണ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ബസ്സുടമ സംയുക്ത സമിതിയുടെ ജനറൽ കൺവീനറുമായ ശ്രീ ടി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോകുൽദാസ് അധ്യക്ഷത വഹിച്ചു.

ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് കെ സത്യൻ യോഗത്തിൽ സ്വാഗതം പറഞ്ഞു. വിദ്യാധരൻ,കെ ഐ ബഷീർ, എ.എസ് ബേബി, ഉണ്ണികൃഷ്ണൻ, മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചു. ഭീമമായ ഡീസൽ വില വർദ്ധനവിന് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് ഒരുദിവസം പോലും മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ബസ്സുകൾ വെച്ചുകൊണ്ടുള്ള സമരം നടത്താൻ ബസ് ഉടമകൾ നിർബന്ധിതരായി തീർന്നിട്ടുള്ളത് എന്നും നാളെ മുതൽ ജില്ലയിൽ ഒരു ബസ് പോലും പോലും സർവീസ് നടത്തില്ല എന്നും സമരം ഉദ്ഘാടനം ചെയ്ത കൺവീനർ ടി ഗോപിനാഥൻ അറിയിച്ചു.

Advertisment