/sathyam/media/post_attachments/x9fo54RYhudVPZkNcoWa.jpg)
പാലക്കാട്: നാട്ടുകലാകാരൻമാരെ സംരക്ഷിക്കാനുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കണമെന്ന് നാട്ടുകലാക്ഷേമസഭ കോർഡിനേറ്റർ കെ.ആര്‍ ജയകൃഷണൻ. സർക്കാർ ആനുകൂല്യ പദ്ധതികളിൽ കയറിക്കൂടിയ അനർഹരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ജയകൃഷണൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വിവിധ മേഖലയിലെ പ്രതിസന്ധികളും ഏജൻസികളുടെ കടന്നുകയറ്റവും യഥാർത്ഥ കലാകാരൻമാരുടെ അവസരം കുറക്കുന്നുണ്ടെന്നും ജയകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കലാകാരൻമാർക്കേർപ്പെടുത്തിയ ക്ഷേമപദ്ധതികൾ അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട്. അവശതയനുഭവിക്കുന്ന കലാകാരൻമാർക്ക് വീടും സ്ഥലവും അനുവദിക്കണം. പ്രോഗ്രാം ഏജൻസികളെ ഒഴുവാക്കി പരിപാടികൾ കലാകാരൻമാരെ നേരിട്ട് ഏൽപ്പിച്ചാൽ കൂടുതൽ കലാകാരൻമാർക്ക് അവസരം ലഭിക്കും.
പാലക്കാട് മെഡിക്കൽ കോളേജിൽ കയറിക്കുടിയ അനർഹരെ ഒഴിവാക്കണം. നാട്ടുകലാക്ഷേമ സഭയുടെ ജില്ല കൺവെൻക്ഷൻ മാർച്ച് 27ന്ന് പുതുശ്ശേരിയിൽ സംഘടിപ്പിക്കുമെന്നും ജയകൃഷണൻ പറഞ്ഞു ജില്ല ഭാരവാഹികളായ ഷൺമുഖൻ പല്ലശ്ശന, രമേഷ് നല്ലേപ്പിള്ളി, രമേഷ് തോണിപ്പാളയം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us