പാലക്കാട് സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 'എഴുതാം പൊരുതാം' പദ്ധതിയിലൂടെ ലഭിച്ച തുക പാലക്കാട് പിഎംജി ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിയുടെ പഠന ചിലവിനായി കൈമാറി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: സമഗ്ര വെൽനെസ്സ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികളുടെ പഠനത്തിനായി സഹായിക്കുന്ന പദ്ധതിയാണ് 'എഴുതാം പൊരുതാം'.

Advertisment

സമഗയുടെ സന്നദ്ധ പ്രവർത്തകർ വിതരണം ചെയ്യുന്ന പേനയിലൂടെ ലഭിയ്ക്കുന്ന സംഭാവനയുടെ ലാഭവിഹിതം നിർദ്ധനരും, നിരാലംബരുമായ വിദ്യാർത്ഥികളുടെ പഠന ചിലവിലേയ്ക്കുള്ള മൂലധനമാകുന്നു.

ഇങ്ങനെ ലഭിച്ച തുകയിൽ നിന്നും ഒരു വിഹിതം പാലക്കാട് പി.എം.ജി. ഹൈസ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ പഠന ചിലവിന് നൽകുവാനായി സമഗ്രയുടെ അഡ്വൈസറി ബോർഡ് മെമ്പർ ഡോ. ഫിറോസ്ഖാൻ, പാലക്കാട് ഡിഡിഇ പി. കൃഷ്ണന് നൽകിയ തുക അദ്ദേഹം സ്കൂളിലെ ഹെഡ്മിസ്ട്രസ്സ് പുഷ്കല ടീച്ചർക്ക് സ്കൂളിൽ വെച്ച് കൈമാറി.

ചടങ്ങിൽ സമഗയുടെ പ്രസിഡന്റ് സണ്ണി മണ്ഡപത്തികുന്നേൽ, ട്രഷറർ രാധാകൃഷ്ണൻ മുണ്ടൂർ, സെക്രട്ടറി ജോസ് ചാലയ്ക്കൽ, കൃഷ്ണൻകുട്ടി കുനിശ്ശേരി സായൂജ് പുതുപ്പരിയാരം, രതി പുതുപ്പരിയാരം, ഗീത മലമ്പുഴ, രജനി മരുത റോഡ്, എന്നിവർക്കൊപ്പം അദ്ധ്യാപകരുടെ സാന്നിദ്ധ്യവും ചടങ്ങിൽ മഹനീയമാക്കി.

Advertisment