ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/vCNUfaqCODLpGoapkjyA.jpg)
പാലക്കാട്: പട്ടാമ്പി-കുളപ്പുള്ളി പാതയിൽ ചുവന്ന ഗേറ്റിനു സമീപം ഞായറാഴ്ച്ച രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്ക് കോഴിത്തീറ്റയുമായി വന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ റോഡരികിലെ തട്ടുകടയും വൈദ്യുതി പോസ്റ്റും തകർന്നു.
Advertisment
ഡ്രൈവർ പാലക്കാട് സ്വദേശി രാഹുൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. അപകടത്തെ തുടർന്നുണ്ടായ ഡീസൽ ചോർച്ച അഗ്നിശമനസേന എത്തി പരിഹരിച്ചു. കോയമ്പത്തൂർ സ്വദേശി മോഹന ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us