പാലക്കാട് ജില്ലാ ക്ഷീര കർഷക സംഗമത്തിന് തുടക്കമായി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:കോഴിപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച് നടന്ന "നവമുകുളങ്ങൾ" രചനാ മത്സര പരിപാടികളോടെ 2021-22 വർഷത്തെ പാലക്കാട്‌ ജില്ല ക്ഷീര കർഷക സംഗമത്തിന് തുടക്കമായി.

Advertisment

ആദ്യ ദിന ചടങ്ങുകൾ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീഷ എസ് ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രജനി എ അധ്യക്ഷത വഹിച്ചു. എൽപി യുപി ഹയർ സെക്കൻഡറി സ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കുള്ള ചിത്രരചന, ക്വിസ് മത്സരം പ്രബന്ധരചന എന്നിവയാണ് സംഘടിപ്പിച്ചത്.

മത്സരങ്ങളിൽ അമ്പത്തിൽ പരം കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം ക്ഷീര വികസന വകുപ്പ് പാലക്കാട്‌ ഡെപ്യൂട്ടി ഡയറക്ടർ ജയസൂജീഷ് ജെ എസ് നിർവഹിച്ചു.

കുമരന്നൂർ ക്ഷീര സംഘം പ്രസിഡണ്ട് രാജമാണിക്യം , മണർകാട് ക്ഷീര സംഘം പ്രസിഡണ്ട് ജോൺ സെൽവരാജ് . കോഴിപ്പാറ ക്ഷീരസംഘം പ്രസിഡന്റ് ദേവസഹായം, കോഴിപ്പാറ ക്ഷീരസംഘം ഡയറക്ടർ എസ് ജോൺ ക്ഷീരവികസന ഓഫീസർമാരായ അഫ്സ എം എസ്, പ്രിയ പി ബി, അജുന മോഹൻ, ഡയറി ഫാം ഇൻസ്ട്രക്ടർമാരായ ഫാസിൽ പി എ , അനീഷ് നാരായണൻ, സുജിത എന്നിവർ സംസാരിച്ചു.

30, 31 തീയതികളിൽ ആയി കന്നുകാലി പ്രദർശനം വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ, ഡയറി ക്വിസ്, ഡയറി എക്സ്പോ എന്നിവ നടക്കും . ഏപ്രിൽ ഒന്നിന് നടക്കുന്ന ക്ഷീരകർഷക സംഗമത്തിന്റെ പൊതു സമ്മേളനം ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.

വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജില്ലയിലെ എംഎല്‍എമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ക്ഷീര സഹകാരികൾ, കർഷകർ എന്നിവർ പങ്കെടുക്കും.

Advertisment