/sathyam/media/post_attachments/bIFy9w8nsTJFAFBO3Q3y.jpg)
കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീൽ ഇൻഡസ്ട്രീസ് കേരള (സിൽക്ക്) ചെയർമാൻ അഡ്വക്കറ്റ് മുഹമ്മദ് ഇഖ്ബാൽ കേരള കോൺഗ്രസ് എം ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട്: കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 9ന് കെ.എം മാണിയുടെ ഓർമ്മയ്ക്കായി സ്മൃതി ദിനം ആചരിക്കുന്നതിന്‍റെ ഭാഗമായി കോട്ടയം തിരുനക്കര മൈതാനത്ത് സ്മൃതി സംഗമം നടത്തുകയാണ്. സ്മൃതി സംഗമത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് (എം ) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 3000 പേര്‍ പങ്കെടുപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ഹോട്ടൽ ഇന്ദ്രപ്രസ്ഥ ഹാളിൽ കൂടി. കേരള വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡ് മെമ്പർ ആയി നിയമി നായ കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോസ് ജോസഫിന് സ്വീകരണം നൽകി.
കേരള കോൺഗ്രസ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറിയും സ്റ്റീൽ ഇൻഡസ്ട്രീസ് കേരള (സിൽക്ക്) ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് കെ. കുശലകുമാർ യോഗത്തിൽ അധ്യക്ഷതവഹിച്ചു.
സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം കെ. എം. വർഗീസ്, ഓഫീസ് ചാർജ് ജില്ല ജനറൽ സെക്രട്ടറി എ. ശശിധരൻ, ജില്ലാ ഭാരവാഹികളായ എന്‍.പി. ജോർജ്, കെ.എം. സന്തോഷ് കാഞ്ഞിരപ്പാറ, ജോസ് കൊല്ലിയിൽ, നേതാക്കളായ കെ.പി. മത്തായി, പി.ആര്‍. ഭാസ്കര ദാസ്, ബേബി പാണു ച്ചിറ, സി.സി. സെബാസ്റ്റ്യൻ, ടി.പി. ഉല്ലാസ്, യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്. ശരത് ജോസ്, പോഷക സംഘടന ജില്ലാ പ്രസിഡണ്ട് മാരായ ഐ. ഇബ്രാഹിം, പ്രേമ കൃഷ്ണകുമാർ, ലില്ലി മാത്യു, രാജേന്ദ്രൻ കല്ലേപ്പുള്ളി, മധു ദണ്ഡപാണി, ബിജു പുഴക്കൽ, കെ. രാമചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us