/sathyam/media/post_attachments/0lw5MuCEoA9u4EdnHawc.jpg)
പാലക്കാട്:പൊൽപ്പുള്ളി എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘങ്ങളുടെ വാർഷികവും, കരയോഗ പ്രവർത്തകയോഗവും താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ.കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.
കരയോഗം സെക്രട്ടറി ബാലകൃഷ്ണൻ കൂട്ടാല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സ്വയം സഹായ സംഘങ്ങളുടെ പ്രവർത്തന വിശദീകരണവും സംഘങ്ങളുടെ തിരഞ്ഞെടുപ്പും നടത്തി താലൂക്ക് യൂണിയൻ വൈസ്.പ്രസിഡൻ്റ് എം.ദണ്ഡപാണി മുഖ്യ പ്രഭാഷണം നടത്തി.
താലുക്ക് യൂണിയൻ കമ്മിറ്റി അംഗങ്ങളായ എ.അജി,വി.ജയരാജ്,ഹരിദാസ് മച്ചിങ്ങൽ എന്നിവർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു ചടങ്ങിൽ മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ കരസ്ഥമാക്കിയ കുമാരി ദുർഗ്ഗാ ഹരികൃഷ്ണനെ അനുമോദിച്ചു.
കരയോഗം വർഷം തോറും നടപ്പിലാക്കി വരുന്ന ചികിത്സ വിദ്യാഭ്യാസ ധനസഹായങ്ങൾ വിതരണം ചെയ്തു. കരയോഗം ജോയിൻ്റ് സെക്രട്ടറി പി.രാജശേഖരൻ, സ്വാഗത പ്രസംഗം നടത്തി വനിതാസമാജം സെക്രട്ടറി ശ്രീമതി ബി.വിനിതാ ഉണ്ണി പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു.
വിവിധ സ്വയം സഹായ സംഘം ഭാരവാഹികളെ ഐക്യ കണ്ഠേന യോഗം തിരഞ്ഞെടുത്തു.
ഹരിത ശ്രീ സ്വയം സഹായ സംഘം രമ്യ ബാലകൃഷ്ണൻ (പ്രസിഡൻ്റ്), സി.ജയഭാരതി (സെക്രട്ടറി)
അമ്പിളി മണി കണ്ഠൻ(ട്രഷറർ)
തേജസ്സ് സ്വയം സഹായ സംഘം സി.വിജയ ലക്ഷ്മി ( പ്രസിഡൻ്റ്), കെ.സുമ മോഹൻ (സെക്രട്ടറി)
ഇ.വിനിതാ ഉണ്ണി (ട്രഷറർ)
ശ്രേയസ്സ് സ്വയം സഹായ സംഘം മിനി .സി (പ്രസിഡൻ്റ്), സുചിത്ര .കെ (സെക്രട്ടറി),
സുജ. എ.ജി (ട്രഷറർ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us