പിന്നോക്ക കോർപ്പറേഷൻ വായ്പാ തിരിച്ചടവിന് സാവകാശം വേണം; പിന്നോക്ക കമ്മീഷൻ ശുപാർശ ഉടൻ നടപ്പിലാക്കണം - ഓൾ ഇന്ത്യാ വീരശൈവ സഭ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ൾ ഇന്ത്യാ വീരശൈവ സഭ പാലക്കാട് മുനിസിപ്പൽ കമ്മറ്റി പ്രവർത്തക യോഗം താമരകുളം ഐശ്വര്യയിൽ വച്ച് ടൗൺ വൈസ് പ്രസിഡന്റ് സോമൻ അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗം ആൾ ഇന്ത്യാ വീരശൈവ സഭ സംസ്ഥാന പ്രസിഡന്റ് മുരുകൻ സി ഉദ്ഘാടനം ചെയ്തു.

Advertisment

സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് മുഖ്യതിഥിയായി ടൗൺ സെക്രട്ടറി സുരേഷ് കുമാർ തിരുനെല്ലായി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ 2021- നവംബറിൽ വീരശൈവ സമുദായത്തിലെ കുരുക്കൾ / ഗുരുക്കൾ / ചെട്ടി / ചെട്ടിയാർ തുടങ്ങിയ വിഭാഗത്തിന്റെ ഉപദേശം സർക്കാറിന് നൽകിയതായിരുന്നു.

ശുപാർശ സർക്കാർ പരിഗണിച്ച് മേൽ വിഭാഗത്തിന് വീരശൈവ എന്ന ഒറ്റ നാമദേയത്തിൽ ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും, കോവിഡ് കാലത്ത് പരമ്പരാഗത തൊഴിൽ ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടപ്പെട്ട സാഹചര്യത്തിൽ പിന്നോക്ക വിഭാഗ കോർപ്പറേഷൻ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ അനുവദിച്ച വായ്പകളിൽ തിരിച്ചടവിൽ സാവകാശം അനുവദിക്കണമെന്നും, കുടിശ്ശികയിലെ നിർബന്ധിത തിരച്ചടവും ജപ്പതി മുന്നറിയിപ്പും അയച്ച് പാവപ്പെട്ട പിന്നോക്കക്കാരെ വലയ്ക്കുന്ന പ്രവണ നിർത്തി വെയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ബാബു കല്ലേക്കാട്, കുട്ടൻ കണ്ണാടി ജ്ഞാനശേഖരൻ, മണികണ്ഠൻ പ്രായിരി, മുരുകേശൻ കറുകോടി, ക്യപ, മല്ലിക,സുമജ എന്നിവർ പ്രസംഗിച്ചു.

Advertisment