/sathyam/media/post_attachments/cI2LMtoXDSuK8xT8bxc9.jpg)
പാലക്കാട്:അരനൂറ്റാണ്ടായി മലമ്പുഴ മന്തക്കാട് ജങ്ഷനിൽ പടർന്നുപന്തലിച്ചു ജനങ്ങൾക്ക് തണലേകി നിൽക്കുന്ന ആൽമരം മുറിച്ചു നീക്കാൻ അണിയറനീക്കം. മലമ്പുഴ ഐടിഐ, മലമ്പുഴ ഹയർ സെക്കൻഡറി സ്കൂൾ, നേഴ്സിങ് സ്കൂൾ, ഡ്രൈവിങ് പരിശീലന കേന്ദ്രം എന്നിവിടങ്ങളിലേക്ക് എത്തുന്നവർ ബസ് കാത്തിരിക്കുന്ന സ്ഥലം കൂടിയാണിത്.
10 വർഷം മുമ്പ് ഈ ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചിരുന്നു. അന്ന് കൊറ്റികളുടെയും നീ പറവകളുടെയും കാക്കകുഞ്ഞുങ്ങളും താഴെ വീണു ചത്തിരുന്നു. വിവരമറിഞ്ഞെത്തിയ പരിസ്ഥിതി പ്രവർത്തകർ തുടർന്ന് കൊമ്പുകൾ മുറിക്കുന്നത് തടഞ്ഞു.
മുമ്പ് നൂറുകണക്കിന് പക്ഷികളുടെ താവളമായിരുന്ന മരത്തിൽ ഇപ്പോൾ കുറച്ചു കൊക്കുകളും കാക്കകളുമാണ് ഈ മരത്തിൽ കൂടുകൂട്ടി ജീവിക്കുന്നത്. എന്നാൽ പരിസരത്തെ ചില കച്ചവടക്കാരും നിക്ഷിപ്ത താൽപ്പര്യക്കാരും ഒരു വാർഡ് മെംബറുടെ നേതൃത്വത്തിൽ പക്ഷി കളുടെ കാഷ്ടം ശല്യമാവുന്നെന്ന് കാണിച്ചും മരക്കൊമ്പുകൾ ഭീഷണിയാണെന്നു കാണിച്ചും റവന്യു, വനം വകുപ്പുകൾക്ക് പരാതി നൽകിയിരിക്കുകയാണ്.
ആൽമരകൊമ്പുകൾ ആദ്യം മുറിച്ചു മാറ്റി, പിന്നീട് മരം മുഴുവനായും മുറിക്കാനാണ് നീക്കം നടത്തുന്നത്. ഇതിനെതിരേ പരിസ്ഥിതി സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us