/sathyam/media/post_attachments/019Vi0Qfqm7X8M8sAG6f.jpg)
നെമ്മാറ:ചരിത്രപ്രസിദ്ധമായ നെമ്മാറ വല്ലങ്ങി വേല മീനം ഒന്നിന് കൂറയിട്ട അന്ന് മുതൽ മീനം ഇരുപതാം തിയ്യതി നെമ്മാറ വല്ലങ്ങി വേല കഴിയുന്നത് വരെ ഇരുപത്തിയൊന്ന് പാട്ട് ദേവിയെകുറിച്ചും വേലയെ കുറിച്ചും നവമാധ്യമങ്ങളിൽകൂടി പാടുകയാണ് നെമ്മാറയിലുള്ള രക്കപ്പൻസ്വാമി. നെമ്മാറ പോത്തുണ്ടി അകംപാടത്തു് വിഷ്ണുമായ ക്ഷേത്രത്തിന്റെ പൂജാരിയും കവിയും കൂടിയാണ് ഇദ്ദേഹം.
ഇതിനോടകംതന്നെ നിരവധി കവിതകൾ രചിക്കുകയും പാടുകയും ചെയ്തതിന് തിരുവനന്തപുരം മലയാളം നെറ്റ് വർക്ക് കമ്മൂണിക്കേഷന്റെ രണ്ടായിരത്തി ഇരുപത്തിയൊന്നിലെ മികച്ച കവിതക്കുള്ള കാവ്യശ്രീ പുരസ്‌കാരം രക്കപ്പന്‍ സ്വാമിക്ക് ലഭിക്കുകയുണ്ടായി.
ആത്മീയകാര്യങ്ങൾ നോക്കുന്നതിടയിലും കാരുണ്യ പ്രവർത്തനവും സ്വാമി ചെയ്യാറുണ്ട്. നെമ്മാറ വല്ലങ്ങി വേലയെ കുറിച്ച് മാത്രം നാടൻപാട്ട് പൊറാട്ട് നാടക പാട്ട്. തുയിലുണർത്തു പാട്ട്. ആദികാല ദ്രാവിഡപാട്ട്. വായ്മൊഴി പാട്ട് തുടങ്ങി ഇരുപത്തിയൊന്ന് പാട്ട് സ്വന്തമായി എഴുതി പാടുകയാണ് രക്കപ്പൻസ്വാമി.
ഒരു വഴിപാട് സമർപ്പണം കൂടിയാണ് ഈ പാട്ടുകൾ. നാടിനു വേണ്ടി. നന്മക്ക് വേണ്ടി സർവ്വ ദോഷങ്ങളും മാറുന്നതിനുവേണ്ടി ലോകനന്മക്ക് വേണ്ടി വേല കഴിയുന്നത് പാടി കൊണ്ടിരിക്കുന്നു.
ഈ ഒരു സംരംഭം ഏറ്റെടുത്തു കൊണ്ട് വൃതത്തോടുകൂടി ഒരു ദിവസം പോലും മുടങ്ങാതെ എഴുതി പാടികൊണ്ടിരിക്കുന്നു സ്വാമി നവമാധ്യമം പാട്ടുകൾ ഏറ്റെടുതത്തോടുകൂടി വൈറൽ ആയി മാറി സ്വാമിയുടെ കവിതകൾ.
എല്ലാം ദേവിയുടെ കൃപയാണെന്ന് സ്വാമി കരുതുന്നു. ഓരോ ദിവസത്തെയും വേലകാഴ്ചകൾ ആ നിമിഷം പാടി ജന ഹൃദയങ്ങളിൽ എത്തിക്കുന്നതിൽ സ്വാമിയുടെ കഴിവ് അപാരം തന്നെ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us