/sathyam/media/post_attachments/Sf3EsgEpgG3LrfE5yokM.jpg)
പി.കെ.വിജയ് (പ്രസിഡൻറ്), ഡോ. വത്സകുമാർ പൊരുന്നംകോട്ട് (സെക്രട്ടറി)
പാലക്കാട്:സൂര്യ ഹൈറ്റ്സ് ഓണേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. പ്രസിഡന്റ് പി.കെ.വിജയ് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി പ്രദീപ് വി.റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ വിശ്വനാഥൻ വാർഷിക വരവ് ചെലവുകൾ അവതരിപ്പിച്ചു.
പുതിയ കമ്മിറ്റി പ്രസിഡണ്ട് ആയി പി.കെ.വിജയ്, സെക്രട്ടറിയായി ഡോ. വത്സകുമാർ പൊരുന്നംകോട്ട്, വൈസ് പ്രസിഡന്റ് സിന്ധു അയ്യപ്പദാസ്, ജോയിൻ സെക്രട്ടറി പ്രദീപ് വി, ട്രഷറർ രാമസ്വാമി, ഓഡിറ്റർ നാരായണൻകുട്ടി.
സംഘടന ക്ഷേമ പദ്ധതികളിൽ യോജിച്ചു പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പ്രസ്ഥാനമാണ് സൂര്യ ഹൈറ്റ്സ്. മുഖ്യചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ കൂട്ടായ്മ അതിന്റെ പ്രവർത്തന പരിപാടി സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് നടപ്പാക്കുന്നത്.
വനിതകൾ അടക്കം ഉള്ള അംഗങ്ങളാണ് സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം. ഭാവി പ്രവർത്തന പരിപാടികൾ യോഗം ചർച്ച ചെയ്തു.
പുതിയ കമ്മിറ്റി അംഗങ്ങൾ :ഇന്ദു കണ്ണൻ, പി.കെ. രാജേഷ്, നാരായണമേനോൻ.
കോൺഫെഡറേഷൻ ഓഫ് അപ്പാർട്ട്മെൻറ് അസോസിയേഷൻ ഓഫ് പാലക്കാട് (സിഎഎപി) അഡ്വൈസറി ബോർഡ് മെമ്പർ ഡോക്ടർ വത്സകുമാർ പൊരുന്നംകോട്ട് സ്വാഗതവും എ.വി.സ്വാദിഖ് നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us