/sathyam/media/post_attachments/lfeKLdiLPjHIuC39xUxP.jpg)
പാലക്കാട്:പാലക്കാട് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കും പ്രതിനിധിസഭാ അംഗങ്ങൾക്കും വാളയാർ എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ സ്വീകരണ ചടങ്ങ് താലൂക്ക് യൂണിയൻ സെക്രട്ടറി എൻ. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡൻ്റ് എസ്. അജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ .കെ.കെ മേനോൻ, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്‍റ് എം. ദണ്ഡപാണി, യുണിയൻ ഭരണസമിതി അംഗങ്ങളായ ആർ.ബാബു സുരേഷ്, എ. അജി, പി. സന്തോഷ് കുമാർ, ഹരിദാസ് മച്ചിങ്ങൽ, കെ.പി രാജഗോപാൽ, വി .ജയരാജ്, പ്രതിനിധി സഭാ അംഗം ആർ. സുകേഷ് മേനോൻ, സി. കരുണാകരനുണ്ണി, എന്നിവർ ആശംസകളർപ്പിച്ചു പ്രസംഗിച്ചു.
ചടങ്ങിൽ സ്തുത്യർഹമായ പ്രവർത്തനം നടത്തുന്ന യൂണിയനെ വാളയാർ കരയോഗ ഭരണസമിതി അംഗങ്ങൾ ഉപഹാരം നല്കി തുടർന്ന് കരയോഗത്തിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. കരയോഗം സെക്രട്ടറി എ. അജി സ്വാഗതം ആശംസിച്ച് പ്രസംഗിച്ചു. യോഗത്തിൽ പങ്കെടുത്ത ഏവർക്കും കരയോഗം വൈസ് പ്രസിഡൻ്റ് എസ്. ധനഞ്ചയൻ നന്ദി പ്രകാശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us