മലമ്പുഴ ആനക്കല്ലില്‍ വീണ്ടും പുലിയുടെ ആക്രമണം; പശുവിനെ കടിച്ചു കൊന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പുലിയുടെ ആക്രമണത്തിൽ ഒരു പശുകൂടി ചത്തു. ആനക്കല്ലിനു സമീപം കവയിൽ ഗ്രീൻ കേരള ഫാമിലെ പശുവിനെയാണ് ബുധനാഴ്ച്ച രാവിലെ പുലി കടിച്ചു കൊന്നത്.

Advertisment

രാവിലെ ആറു മണിയോടെയായിരുന്നു പുലിയുടെ ആക്രമണമെന്ന് നേരിട്ട് കണ്ട ഫാം കാര്യസ്ഥൻ പളനിച്ചാമി പറഞ്ഞു. നാലു വയസു പ്രായമുള്ള വെച്ചൂർ ഇനത്തിൽപ്പെട്ട ഗർഭിണിയായ പശുവാണ് ചത്തത്.

പശുവിൻ്റെെ ഉദരഭാഗവും, അകിടും, പിൻഭാഗവും പൂർണമായും പുലി കടിച്ചു തിന്ന നിലയിലാണ് ഉള്ളത്. വനം വകുപ്പ് ജീവനക്കാരെത്തി സ്ഥലപരിശോധന നടത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു മടങ്ങി.

ഇതേ ഫാമിലെ പശുവിനെയാണ് ആഴ്ച്ചകൾക്കു മുമ്പ് ചെന്നായ കൂട്ടങ്ങളുടെ ആക്രമണത്തിൽ കൊന്നത്. പരിസര പ്രദേശത്തുള്ളവരുടെ ഉപജീവന മാർഗമാണ് കാലി വളർത്തൽ. ഇത്തരത്തിൽ കാലികൾ പുലിയുടെയും, ചെന്നായ കൂട്ടങ്ങളുടെയും ആക്രമണത്തിൽ ചാവുന്നതിനാൽ പ്രദേശത്തെ ക്ഷീരകർഷകരും ആശങ്കയിലാണ്.

Advertisment