/sathyam/media/post_attachments/39g4tDvvkqKt06vlNnqT.jpg)
പാലക്കാട്: ചെമ്പളം മാടാച്ചിറ നിവാസികൾ വളരെക്കാലമായി ആവശ്യപ്പെടുന്ന ചെമ്പളം മാടാച്ചിറ റോഡ് മുഹമ്മദ് മുഹസിൻ എം.എൽ.എ ജനങ്ങൾക്കായി തുറന്നു കൊടുത്തു. മുഹസിൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.
തെക്കും മല - മേൽമുറി പ്രദേശത്തെ ജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ തന്നെ മെയിൻ റോഡിൽ എത്തിപ്പെടാൻ സാധിക്കുന്ന ഈ പാത, വാഹനങ്ങൾക്ക് സുഗമമായി കടന്നുപോവാൻ കഴിയുന്ന രീതിയിൽ നവീകരിക്കണമെന്ന ഇവിടുത്തെ സാധാരണക്കാരുടെ ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഹമ്മദ് മുഹസിൻ എംഎൽഎയോട് പ്രദേശവാസികൾ ഈ ആവശ്യം ഉന്നയിക്കുകയും കാലാ കാലങ്ങളായി അവഗണിക്കപ്പെട്ട ഈ ആവശ്യം യാഥാർത്യമാക്കണമെന്നു ആവശ്യപ്പെട്ടു പൊതുജനങ്ങൾ ഒപ്പിട്ടു കൊണ്ടുള്ള നിവേദനം നൽകുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മുഹസിൻ എംഎൽഎ സ്ഥലം സന്ദർശിക്കുകയും ആസ്തി വികസന ഫണ്ടിൽ നിന്നും ഈ റോഡ് നവീകരിക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തത്.
പട്ടാമ്പി ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീ യറുടെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വിനു മാസറ്റർ, കരുണാകരൻ മറ്റു രാഷ്ട്രീയ നേതാക്കൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us