/sathyam/media/post_attachments/luVSG5Q6e0aE0GtEDT86.jpg)
പാലക്കാട്: അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലെ കുഞ്ഞുങ്ങളെ ക്രൂരമായി മർദിച്ച മുൻ ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ.വിജയകുമാറിനെതിരെ ശിശു സംരക്ഷണ നിയമപ്രകാരം കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായ വിജയകുമാറിനെ സംരക്ഷിക്കാൻ ഉന്നത ഇടപെടലുകൾ ഉണ്ടാകുമെന്നതിനാൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടറും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ പരാതിയിൻ മേൽ പോലീസും ശക്തമായ നടപടികൾ കൊക്കൊള്ളണം.
സംഭവത്തിൽ മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും ഇടപെടണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പട്ടു. ജില്ലാ പ്രസിഡന്റ് ഫിറോസ് എഫ് റഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.എം സാബിർ അഹ്സൻ, ഹിബ തൃത്താല, നവാഫ് പത്തിരിപ്പാല, രഞ്ജിൻ കൃഷ്ണ, റഫീഖ് പുതുപ്പള്ളിതെരുവ്, ധന്യ മലമ്പുഴ, റഷാദ് പുതുനഗരം, സാബിത് മേപ്പറമ്പ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us