ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/whK68EvpeGtaIh4yJw79.jpg)
പട്ടാമ്പി: കൊഴിക്കോട്ടിരി എ എൽപി സ്കൂളിൽ എംഎൽഎയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും കഴിഞ്ഞ വർഷം എൽഎസ്എസ് നേടിയ വിദ്യാർത്ഥികൾക്കും കലാ-കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
Advertisment
മുഹമ്മദ് മുഹസിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മുതുതല പഞ്ചായത്ത് പ്രസിഡൻ്റ് എ ആനന്ദവല്ലി അധ്യക്ഷയായി. പ്രധാനാധ്യാപിക ടി ശ്രീദേവി റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി മുകേഷ്, പഞ്ചായത്തംഗം പി ഡി സുബീഷ്, മാനേജർ എ രവീന്ദ്രൻ, എസ്.ഡബ്ല്യു.സി പി വിജയകുമാർ, പി കെ ഗോപാലകൃഷ്ണൻ, ടി ബഷീർ, കെ മനോജ്, പിടിഎ പ്രസിഡൻ്റ് കെ അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us