/sathyam/media/post_attachments/D53bkaGg3Xwipn4zOoHp.jpg)
പാലക്കാട്:ആധാരമെഴുത്ത് ഉപജീവനമാക്കിയവരെ വഴിയാധാരമാക്കുന്ന സർക്കാർ സമീപനം മാറ്റണമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ. ജോലി നഷ്ടപ്പെടാത്ത ആധുനികവൽകരണം നടപ്പിലാക്കുന്നതിന് പിന്തുണ നൽകുമെന്നും അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സർക്കാറിൻ്റെ ഓൺലൈൻ വൽക്കരണം തൊഴിൽ നഷ്ടപ്പെടുന്ന തരത്തിലാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെയുള്ള ന്യായവില വർദ്ധനവ് സാധാരണ ജനവിഭാഗങ്ങൾക്ക് താങ്ങാവുന്നതല്ല. റജിസ്ട്രേഷൻ വകുപ്പിലെ കാലതാമസം ഒഴുവാക്കുന്ന നടപടികൾ സ്വീകരിക്കണം.
ആധാരമെഴുത്ത് ജീവനക്കാരുടെ പ്രയാസങ്ങൾ സർക്കാറിനെ അറിയിക്കും. ഏപ്രിൽ 1 ന് നടക്കുന്ന സമ്മേളനം ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ സുനിൽ കുമാർ, ജനറൽ കൺവീനർ ആർബാബു സുരേഷ്, ജില്ല പ്രസിഡണ്ട് പി.രാമചന്ദ്രൻ, ജില്ല സെക്രട്ടറി എ.ഉണ്ണികൃഷ്ണൻ, വിനയഭാസ്കരൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us