/sathyam/media/post_attachments/rTVU0lYGpXcBt3X20K87.jpg)
നെന്മാറ: വല്ലങ്ങി വേലയോടനുബന്ധിച്ച് നെന്മാറ സിഎച്ച്സി പബ്ളിക് ഹെൽത്ത് സ്ക്വാഡ് നെന്മാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി. പ്രദേശത്തെ ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, ടീഷോപ്പുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയതും, കാലാവധി കഴിഞ്ഞതുമായ ഭക്ഷണപദാർത്ഥങ്ങളും, പാനീയങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.
വൃത്തിഹീനമായും പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവർത്തിച്ചിരുന്നതുമായ റസ്റ്റോറന്റ് അടപ്പിക്കുകയും, മറ്റ് സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകുകയുംചെയ്തു. വേലയോടനുബന്ധിച്ച് കടകളിൽ നിന്നും കൊടുക്കുന്ന ശീതളപാനീയങ്ങൾക്ക് മിനറൽ വാട്ടർ / ആര്‍ഒ വാട്ടർ തന്നെ ഉപയോഗിക്കണമെന്നത് നിർബന്ധമാക്കി.
ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി നെന്മാറ-വല്ലങ്ങിവേല നടക്കുന്ന പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്രോതസ്സുകളും ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും, പൊതുസ്ഥലങ്ങളും, മാലിന്യങ്ങളുള്ള സ്ഥലങ്ങളിലും അണുനശീകരണം നടത്തുകയും ചെയ്തു.
വരുംദിവസങ്ങളിലും പരിശോധനയും, അണുനശീകരണവും തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജോബ് അറിയിച്ചു. പരിശോധനയ്ക്ക് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രഞ്ജിത്ത്, അരവിന്ദ്, ഗിരീഷ്, സുമിനി, ഷീജ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us