ഭാരതപ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ഭാരതപുഴയില്‍ പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 നോടു കൂടിയാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനു സമീപത്തെ ഐഡി കാർഡിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം തൃശൂർ പേരാമംഗലം സ്വദേശിനി ഹരിതയുടേതാണ് എന്നാണ് പ്രാഥമിക നിഗമനം.

Advertisment

ഏപ്രിൽ രണ്ടാം തീയതി മുതൽ മേൽപ്പറഞ്ഞ പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. മൃതദേഹത്തിന്റെ ഇടതു കൈപ്പത്തി അറ്റുപോയ നിലയിലാണ് കണ്ടെത്തിയത്. തൃത്താല പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നു.

Advertisment