പാലക്കാട് പബ്ലിക്ക് ലൈബ്രറിയുടെ 2021 ലെ സാഹിത്യ അവാർഡ് രവീന്ദ്രൻ മലയങ്കാവിന്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:പാലക്കാട് പബ്ലിക്ക് ലൈബ്രറിയുടെ 2021 ലെ സാഹിത്യ അവാർഡിന് രവീന്ദ്രൻ മലയങ്കാവ് രചിച്ച 'മോക്ഷവാതിൽ കടന്ന ഒരാൾ' എന്ന ഖണ്ഡകാവ്യo അർഹമായി.

Advertisment

പൂന്താനത്തിൻ്റെ ഇല്ലം സന്ദർശിക്കുന്ന ഒരാളുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകളിലൂടെ പൂന്താനത്തിൻ്റെ ജീവിതം പറയുന്ന കാവ്യമാണ് 'മോക്ഷവാതിൽ കടന്ന ഒരാൾ'

കാലവും ദേശവും കാവ്യാത്മ ഗതയിൽ ഏകീഭവിച്ച് കൈവല്യാവസ്ഥ പ്രാപിക്കുന്ന ചാരുതയാർന്ന രചനയാണ് ഈ ഖണ്ഡകാവ്യമെന്ന് ജൂറി വിലയിരുത്തി.

10001 രൂപയും ശിൽപവും സാക്ഷ്യപത്രവുമടങ്ങുന്ന അവാർഡ് ഈ മാസം 9ന് രാവിലെ 10ന് പാലക്കാട് പബ്ലിക്ക് ലൈബ്രറി ഹാളിൽ ചേരുന്ന സംസ്ക്കാരിക സമ്മേളനത്തിൽ കഥാകാരൻ മുണ്ടൂർ സേതൂ മാധവൻ സമ്മാനിക്കുമെന്ന് സെക്രട്ടറി ടി.എസ്. പീറ്റർ അറിയിച്ചു.

Advertisment