/sathyam/media/post_attachments/96zCPYEyyaHff9qORvnX.jpg)
പാലക്കാട്: 'വിലക്കയറ്റമില്ലാത്ത ഭാരതം' എന്ന മുദ്രാവാക്യവുമായി കാളവണ്ടിയിലേറിയും ഉന്തുവണ്ടി തള്ളിയും പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിലേക്കു മാർച്ച് നടത്തി.
ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ കാളവണ്ടിയിലേറി മാർച്ച് നയിച്ചു. ധർണ കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാട്ടിലുടനീളം കെ റെയിൽ കുറ്റി നാട്ടാൻ പിണറായി സർക്കാർ കാണിക്കുന്ന വ്യഗ്രത വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഇല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇടതു സർക്കാരിന്റെ തുടർ ഭരണത്തിന്റെ നേട്ടം തുടരെയുള്ള വിലക്കയറ്റമാണ്. സംസ്ഥാനത്തിന്റെ നികുതി കുറയ്ക്കാതെ ഇന്ധന വില വർധനയ്ക്കെതിരെ സിപിഎം നടത്തുന്ന സമരം തട്ടിപ്പെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറിമാരായ സി.ചന്ദ്രൻ, കെ.എ.തുളസി, നിർവാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ, ഷാഫി പറമ്പിൽ എംഎൽഎ, നേതാക്കളായ കെ.എ.ചന്ദ്രൻ, എസ്.കെ. അനന്തകൃഷ്ണൻ, എ.ബാലൻ, പി.ബാലഗോപാൽ, പി.വി.രാജേഷ്, എ.സുമേഷ്, എ.രാമദാസ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us