തൃത്താല: കൂറ്റനാട് പിലാക്കാട്ടിരിയിൽ ബസ് കാത്തിരിപ്പ് ഷെഡിന്റെ തൊട്ടടുത്ത പറമ്പിൽ മരത്തിൻ മുകളിലായി രണ്ട് മീറ്റർ നീളമുള്ള കാട്ടീച്ചകൂട് രണ്ട് ദിവസം മുമ്പ് ഇളകി ഈച്ചകൾ പരിസരത്തെ വീടുകളിലേക്കും ബസ് കാത്തിരിപ് ഷെഡ്ഡിലേക്കും എത്തിയിരുന്നു.
ഈ കാരണത്താൽ ജനങ്ങൾ വളരെയധികം ഭീതിയിലായിരുന്നു. കൂട്ടമായി ഈ ഈച്ചയുടെ കുത്ത് മനുഷ്യന് ഏറ്റാൽ മരണം സംഭവിക്കുന്നതുമാണ് അപ്പി ഡോസറ്റ എന്ന ഇനത്തിൽപ്പെട്ട പെരുംതേനീച്ച, കാട്ടീച്ച, എന്നീ പേരുകളിലാണ് ഇതിനെ അറിയപ്പെടുക.
പാമ്പ് പിടുത്തക്കാരനും, പരിസ്ഥിതിപ്രവർത്തകനും, വനം വകുപ്പ് അവാർഡ് ജേതാവും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വിദഗ്ദനുമായ കൈപ്പുറം അബ്ബാസ് ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിൽ എത്തി മരത്തിന് മുകളിൽ കയറി കൂട് നീക്കം ചെയത് കൊടുത്തു. 28 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന കൈപ്പുറം അബ്ബാസിന് വനം വകുപ്പിന്റേത് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് ഭാര്യ ജമീല. ഏകമകൾ നസ്റീന ബിഫാം വിദ്യാർഥിനിയാണ്.