/sathyam/media/post_attachments/mkOLawaPfdvyDFUGgfP4.jpg)
പാലക്കാട് പബ്ലിക്ക് ലൈബ്രറിയുടെ അവാർഡ് ഗ്രന്ഥകർത്താവു് രവീന്ദ്രൻ മലയങ്കാവിന് കഥാകാരൻ മുണ്ടൂർ സേതുമാധവൻ സമ്മാനിക്കുന്നു
പാലക്കാട്:തൻ്റെയും സമീപത്തൂള്ള സമൂഹത്തിൻ്റെയും വ്യഥകളും വ്യസനങ്ങളും ഒപ്പിയെടുത്ത് തൂലികയിലൂടെ പുറത്തു വരുന്നതാണു് യഥാർത്ഥ സാഹിത്യമെന്നും അത്തരം രചനകൾക്കു മാത്രമേ വായനക്കാരെ സ്വാധീനിക്കാൻ കഴിയുള്ളൂ എന്നും പ്രശസ്ത കഥാകാരൻ മുണ്ടൂർ സേതുമാധവൻ. എഴുത്തുകാരൻ്റെ ആത്മാവിൽ നിന്നും ഉയർന്നു വരുന്നതായിരിക്കണം ഓരോ രചനകളുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
/sathyam/media/post_attachments/yt9xYwv2OvZp0lbWuidg.jpg)
പാലക്കാട് പബ്ലിക്ക് ലൈബ്രറി ഏർപ്പെടുത്തിയ അവാർഡ് രവീന്ദ്രൻ മലയങ്കാവിന് നൽകിയതിനു ശേഷം സംസാരിക്കുകയായിരുന്നു മുണ്ടൂർ സേതുമാധവൻ. രവീന്ദ്രൻ മലയങ്കാവിൻ്റെ മോക്ഷ വാതിൽ കടന്ന ഒരാൾ എന്ന ഖണ്ഡകാവ്യത്തിനുള്ള പതിനായിരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
പബ്ലിക് ലൈബ്രററി സെക്രട്ടറി ടി.എസ്.പീറ്റർ അദ്ധ്യക്ഷനായി. സംഗീതജ്ഞൻ എൻ. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. രാധാകൃഷ്ണൻ രാമശേരി, ഡോ: യു.ജയപ്രകാശ്, ദേവീ ദാസ് പീടിയക്കൽ, എം.എസ്.ഷീബ, പ്രണവംശശി, ഗോപിനാഥ് പൊന്നാനി, രാജേഷ് മേനോൻ, കണ്ടമുത്തു കന്നി മാരി, എസ്.വി. അയ്യർ, ആൻ്റോ പീറ്റർ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us