/sathyam/media/post_attachments/WDVNG8BQ7DpJrCscvPFi.jpg)
പാലക്കാട്: ഭരണഘടന ഉറപ്പ് നൽകുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും ഇല്ലാതാക്കിയ സർക്കാരാണ് മോദി നേതൃത്വം നൽകുന്ന കേദ്ര സർക്കാരെന്ന് ജനശക്തി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മനോജ് ശങ്കരനെല്ലൂർ. കേരള വികസനത്തിന് ഉപകരിക്കുന്ന കെ.റയിലിനെ ജനശക്തി കോൺഗ്രസ്സ് പിന്തുണക്കുമെന്നും മനോജ് ശങ്കരനെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ നേടിയെടുത്ത വിസെനത്തെ ഇല്ലാതാക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. തൊഴിലിലായ്മയും വ്യവസായ മേഖലെയും തകർക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ജനശക്തി കോൺഗ്രസ് സംഘടിപ്പിക്കും.
ടൂറിസം മേഖലക്കും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഉപകരിക്കുന്നതാണ് കെ-റെയിൽ കേന്ദ്രസർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയെ ബി.ജെ.പി.എതിർക്കുന്നത് മനസ്സിലാവുന്നില്ലെന്നും മനോജ് ശങ്കരനെല്ലൂർ പറഞ്ഞു. ജില്ലാ കൺവീനർ പിരിയാരി സെയ്ത് മുഹമ്മദ്, സംസ്ഥാന സെക്രട്ടറി റഹ്മാൻ കെ.മൂപ്പനാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us