വാളയാർ ചെക്ക് പോസ്റ്റിൽ വീണ്ടും കഞ്ചാവ് വേട്ട; രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലക്കാട്:വാളയാർ ചെക്ക് പോസ്റ്റിൽ വീണ്ടും കഞ്ചാവ് വേട്ട. 83 പായ്ക്കറ്റ് കഞ്ചാവ് ആണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബസ് ഡ്രൈവർമാരായ കൊടുങ്ങല്ലൂർ സ്വദേശി പ്രതീഷ്, ആലുവ സ്വദേശി ബിനീഷ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ചെക്ക് പോസ്റ്റിൽ നടന്ന എക്സൈസ് പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.

Advertisment

ഒഡിഷയിൽ നിന്നും തൊഴിലാളികളുമായി വരികയായിരുന്ന ബസിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. 83 പാക്കറ്റുകളിലായി വിവിധ ഇടങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്. പ്രതികളെ എക്സൈസ് സംഘം ചോദ്യം ചെയ്ത് വരുന്നു.

Advertisment