ഇന്ധന വിലവർദ്ധനവിലും ആർടിഒ സേവന ചാർജ്ജിലെ വർദ്ധനവിലും പ്രതിഷേധിച്ച് ഓട്ടോ-ടാക്സി- ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ - സി.ഐ.ടി.യു പാലക്കാട് പ്രതിഷേധ മാർച്ചും ധര്‍ണയും നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിലുള്ള മോട്ടോർ വാഹന വകുപ്പ് കേന്ദ്ര സർക്കാർ കൈയ്യടക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിൻ്റെ സേവനങ്ങൾക്കുള്ള ചാർജ്ജുകൾ കൂത്തനെ ഉയർത്തിയതെന്ന് ഓട്ടോ-ടാക്സി- ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന പ്രസിഡൻറ് എൻ. ഉണ്ണികൃഷ്ണൻ.

Advertisment

ഈ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും ആശ്രിതരുമായി എൺപത്തി അയ്യായിരത്തോളം പേരാണ് പട്ടിണിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതെന്നും എൻ. ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടി.

publive-image

ഇന്ധന വിലവർദ്ധനവിലും ആർടിഒ സേവന ചാർജ്ജിലെ വർദ്ധനവിലും പ്രതിഷേധിച്ച് ഓട്ടോ-ടാക്സി- ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ - സി.ഐ.ടി.യു നടത്തിയ പ്രതിഷേധ മാർച്ചും പോസ്റ്റോഫീസ് ധർണ്ണയും ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു എൻ. ഉണ്ണികൃഷ്ണൻ. യൂണിയൻ ജില്ല പ്രസിഡൻറ് കെ.ബാബു എം.എൽ.എ.അദ്ധ്യക്ഷനായി. നേതാക്കളയ എ.വി.സുരേഷ്, കെ.രാധാകൃഷ്ണൻ, കെ.കണ്ണൻകുട്ടി, അബ്ദുൾസുക്കൂർ എന്നിവർ സംസാരിച്ചു.

Advertisment