/sathyam/media/post_attachments/xsI33GQiD1GNl7r0wDf9.jpg)
പാലക്കാട്:വാഗ്ദാനങൾ നൽകി വഴിയാധാരമാക്കുന്ന മോദിയെ പോലെ മറ്റൊരു നേതാവും ലോകത്തില്ലെന്ന് ജോയന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ.എ. ശിവൻ. രാഷ്ട്രീയ അന്ധതയോടെയല്ല ഉദ്യോഗസ്ഥ ജനകീയ താൽപര്യങ്ങൾ മുൻനിർത്തിയാണ് ജോയന്റ് കൗൺസിൽ നിലപാട് സ്വീകരിക്കുന്നതെന്നും കെ.എ.ശിവൻ. ജോയന്റ് കൗൺസിൽ സിവിൽ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.എ.ശിവൻ.
പ്രതിവർഷം 2 കോടി തൊഴിൽ ഉൾപ്പടെയുളള കേന്ദ്ര വാഗ്ദാനങൾ കേന്ദ്ര സർക്കാരിന്റെ കാപട്യമായിരുന്നു. രാജ്യത്തെ ഭാരിദ്ര്യവും വർഗ്ഗീയ ലഹളയും ലക്ഷ്യമിട്ടാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്നത് ഇടതു നയമാണ്.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന നിലപാടിൽ ജോയന്റ് കൗൺസിൽ നിലപാട് മാറ്റിയിട്ടില്ല. ഉദ്യോഗസ്ഥ ആനുകൂല്യങൾ ആരുടെയും ഔദാര്യമല്ല. ആനുകൂല്യങ്ങളെ ഇല്ലായ്മ ചെയ്യാനുളള ഏത് നീക്കത്തെയും ജോയന്റ് കൗൺസിൽ എതിർക്കും. ഫയൽ ബാഹുല്യം പരിഗണിച്ച് ഉദ്യോഗസ്ഥ നിയമനം നടത്തണം. ജനഹിതം വേഗത്തിലാവാൻ സിവിൽ സർവ്വീസ് മേഖല ഇനിയും നവീകരണത്തോടെ മുന്നോട്ട് പോവേണ്ടതുണ്ടെന്നും കെ.എ. ശിവൻ പറഞ്ഞു.
മേഖല പ്രസിഡണ്ട് സി.പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.മുകുന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.എം. പ്രജിത, സംസ്ഥാന കൗൺസിൽ അംഗം എം.എസ്. അനിൽകുമാർ, മേഖല സെക്രട്ടറി വി. മണികണ്ഠൻ, സ്പന ഐ.എസ്. സാഹിദ, വി.സുനിൽ, എൻ.ഇ. സുനേഷ് കുമാർ, മുഹമ്മദ് മൂസ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us