ആദ്യ "നെറ്റ് സീറോ" ഹോസ്പിറ്റൽ ലക്ഷ്യത്തിലേക്ക് പാലന മെഡിക്കൽ സയൻസ്

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: യു.എൻ ആഗോളതലത്തിൽ ഹരിത വാതക ബഹിർഗമനതോത് കുറക്കുവാൻ നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് ആശുപത്രികളെ "കാർബൺ ന്യൂട്രൽ" ആക്കി മാറ്റുക എന്നത്. ഈ ലക്ഷ്യത്തിലേക്ക് ആരോഗ്യ വിഭാഗത്തെ ആകർഷിക്കുവാൻ ഹെല്‍ത്ത്കെയര്‍ വിതൗട്ട് ഹാം (Healthcare without harm) എന്ന ടാഗ് ലൈനോടു കൂടി അന്താരാഷ്ട്ര ക്യാമ്പയിനും ആരംഭിച്ചു.

Advertisment

ലേകത്ത് ആകമാനം ഇരുപത്തി ഒന്ന് രാജ്യങ്ങൾ ഈ പ്രചരണത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നായി 11500 - ഓളം ആരോഗ്യരംഗത്തെ സ്ഥാപനങ്ങളും ഈ ഉദ്യമത്തിൽ പങ്കു ചേർന്നു കഴിഞ്ഞു.

ഐക്യരാഷ്ട്രസഭ മുന്നോട്ടുവക്കുന്ന കാലാവസ്ഥാ വ്യതിയാന ലഘൂകരണ പ്രവർത്തനങ്ങളിൽ കേരളത്തിൻ്റെ ആരോഗ്യമേഖലയും പങ്കു ചേരുന്നു എന്ന പ്രഖ്യാപനം കേരളം നടത്തിയത് ലോക ആരോഗ്യ ദിനത്തിലാണ്.

കേരളത്തിൻ്റെ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് കേരളത്തിലെ ഹോസ്പിറ്റലുകളെ "നെറ്റ് സീറോ" ആക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. യു.എൻ നടത്തുന്ന "റേസ് ടു സീറോ" (Race to zero) പ്രചരണത്തിൻ്റെ ഭാഗമായി മറ്റ് 21 രാജ്യങ്ങൾക്കൊപ്പം കേരളവും കണ്ണി ചേരുന്നു എന്നു വേണം കരുതാൻ.

ആരോഗ്യരംഗത്തുണ്ടാകുന്ന ഈ പുത്തൻ പ്രവണതക്ക് കരുത്തും പിന്തുണയും നല്കുന്നതാണ് പാലന അശുപത്രിയുടെ നെറ്റ് സീറോ പാലനാ എന്ന പ്രഖ്യാപനം. വരുന്ന രണ്ട് വർഷം കൊണ്ട് പാലന ആശുപത്രിയെ നെറ്റ് സീറോ ഹോസ്പിറ്റൽ ആക്കി മാറ്റാനുള്ള പരിശ്രമത്തിനാണ് തുടക്കം കുറിക്കുന്നത് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. വാൾട്ടർ തേലപ്പിള്ളി അറിയിച്ചു.

പാലന - റെയ്സ് ടു സീറോ ഉത്ഘാടനം പാലക്കാട് എം.പിയും, കേന്ദ്ര വനം പരിസ്ഥിതി & കാലാവസ്ഥാ വ്യതിയാനത്തിൻ്റെ കൺസൾട്ടേറ്റീവ് കമ്മറ്റീഅംഗവുമായ വി.കെ ശ്രീകണ്ഠന്‍ നിര്‍വ്വഹിച്ചു. പാലക്കാട് സുസ്ഥിരമായ ആരോഗ്യപരിപാലനത്തിന് രാജ്യത്തിനു തന്നെ മാതൃകയാകും എന്ന് ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനി മോള്‍ നെറ്റ് സീറോ പാലന ലോഗോ പ്രകാശനം ചെയ്തു. പാലനയുടെ മാതൃകാപരമായ ഈ പ്രവർത്തനത്തിന് ജില്ലാ പഞ്ചായത്തിൻ്റെ പൂർണ്ണ പിന്തുണ അവർ വാഗ്ദാനം ചെയ്തു.

നെറ്റ് സീറോ പ്രോജക്ട് കോഡിനേറ്റർ ഫാ. സജി ജോസഫ് വിഷയാവതരണം നടത്തി. പാലന ജോയിൻ്റ് ഡയറക്ടർ ഫാ. ബിനു പൊൻ കാട്ടിൽ, ഇക്വേറ്റർ ഡയറക്ടർ ജെയ്സ് ജോസ്, ഇക്വേറ്റർനെറ്റ് സീറോ പ്രതിനിധികൾ, അശുപത്രിയിലെ വിവിധ ഡിപ്പാർട്ടുമെൻ്റിലെ പ്രതിനിധികളും നെറ്റ് സീറോ പ്രഖ്യാപനത്തിൻ്റെ ആദ്യ ചുവട് വയ്പിന് സാക്ഷികളായി.

Advertisment