ഒട്ടിസം ബാധിച്ച കുട്ടികൾക്കുള്ള ഫുട്ബോൾ പരിശീലനം ശ്രീകൃഷ്ണപുരത്ത് ആരംഭിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

ശ്രീകൃഷ്ണപുരം: സമഗ്ര ശിക്ഷാ അഭിയാൻ കേരളയുടെ ബിആർസി ചെർപ്പുളശ്ശേരി, ശ്രീകൃഷ്ണപുരം ഓട്ടിസം സെന്റർ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഓട്ടിസറ്റിക്ക് വിദ്യാർത്ഥികളുടെ ഫുഡ്ബോൾ പരിശീലനവും ഫീൽഡ് ട്രിപ്പും ഉദ്ഘാടനം ചെയ്തു

Advertisment

ബഹുവിധ കഴിവുകളാൽ സമ്പുഷ്ടരാണ് ഞങ്ങളും... ഞങ്ങൾക്ക് സഹതാപമല്ല, പകരം മറ്റുള്ള കുട്ടികൾക്കൊപ്പം ഉയരാനും വളരാനും പരിശീലനവും കൈത്താങ്ങും ആണ് വേണ്ടത് എന്ന് പറഞ്ഞു കൊണ്ട് ശ്രീകൃഷ്ണപുരം ഓട്ടിസം സെന്ററിലെ കുട്ടികൾ അവരുടെ ഒപ്പമുണ്ട്.

ഇന്ന് കരിമ്പുഴ റിവർ വ്യൂ സ്പോർട്ട്സ് അരീനയിൽ വച്ച് ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഫുഡ്ബോൾ പരിശീലനം ഉദ്ഘാടനം ചെയ്തു. കരിമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ മണ്ണാർക്കാട് ഡി.വൈ.എസ്.പി വി. എ കൃഷ്ണദാസ് മുഖ്യാതിഥിയായി.

publive-image

ഭിന്നശേഷി സംഘടനയായ വോയ്സ് ഓഫ് ഡിസ് ഏബിൾഡ് സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് അച്ചുതൻ പനച്ചിക്കുത്ത് 1 പൈതൃകം ട്രസ്റ്റ്‌ ചെയർമാൻ രവീന്ദ്രനാഥ ശർമ്മ എന്നിവരെ  ചടങ്ങിൽ ആദരിച്ചു.

കുട്ടികൾക്ക് പരിശീലനം നൽകിയവരെയും  ഉപഹാരം നൽകി  ആദരിച്ചു. സർക്കാർ ഒപ്പമുണ്ട് എന്ന ആത്മവിശ്വാസം രക്ഷിതാക്കളിലും കുട്ടികളിലും ഉണ്ടാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ പര്യാപ്തമാണ്.

Advertisment