ഡോക്ടർമാരേയും ആശുപത്രികളേയും ആക്രമിക്കുന്നത് അനുവദിക്കാവുന്നതല്ല - ഐഎംഎ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:ആശുപത്രികളും ഡോക്ടർമാർ ഉൾപ്പടെയുടെ ജീവനക്കാരും പതിവായി ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഐഎംഎ സംസ്ഥാന പ്രസിഡണ്ട് ഡോ: സാമുവൽ കോശി.

Advertisment

ആരോഗ്യ രംഗം സംരഷിക്കപ്പെടുന്നതിൽ സർക്കാർ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്നും ഡോ. സാമുവൽ കോശി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനകത്ത് 100 ഓളം ആശുപത്രികളും ഡോക്ടർമാരുൾപടെയുളള ജീവനക്കാരും ആക്രമിക്കപ്പെട്ടു. പ്രതികൾക്ക് വേണ്ട വിധം ശിക്ഷ ലഭിക്കാത്തതാണ് ആക്രമണങ്ങൾ തുടരാൻ ഇടയാക്കുന്നത്.

നിയമം നടപ്പിലാക്കേണ്ട പോലീസ് തന്നെ പ്രതിസ്ഥാനത്ത് വരുന്ന സാഹചര്യമുണ്ട്. ആക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ല. മനുഷ്യാവകാശ കമ്മീഷനും വനിത കമ്മീഷനും നിശബ്ദത പാലിക്കുകയാണ്. രാഷ്ട്രീയക്കാരും ബുദ്ധിജീവികളും നിസംഗത പാലിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല.

ആശുപത്രികളെ സംരഷിത മേഖലയാക്കി ആരോഗ്യ രംഗം സംരക്ഷിക്കണം, ആശുപത്രി മേഖലയിലെ കോർപ്പറേറ് വത്ക്കരണം സാധാരണ ജനവിഭാഗത്തിന് ചികിത്സ ലഭ്യമല്ലാതാക്കും, ആരോഗ്യ രംഗം മാതൃകാപരമായി മുന്നേറണമെങ്കിൽ പ്രാഥമിക ചികിത്സ കേന്ദ്രമുൾപ്പടെ സംരക്ഷിക്കപ്പെടണം.

വ്യാജ ചികിത്സകരെയും കേദ്രങ്ങളെയും ഇല്ലാതാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം. സങ്കര ചികിത്സ ആരോഗ്യ രംഗത്തെ തനിമയെ ഇല്ലാതാക്കുമെന്നും ഡോ: സാമുവൽ കോശി പറഞ്ഞു.

സംസ്ഥാന സെക്രട്ടറി ഡോ: ജോസഫ് ബെനവൻ. മുൻ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രശേഖരൻ, ജില്ലാ ചെയർമാൻ ഡോ:വേലായുധൻ, കൺവീനർ ഡോ. റസിത, ഡോ: അരുൺ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment