പെസഹാ ദിനാചരണത്തിൻ്റെ ഭാഗമായി മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളിയില്‍ വികാരി ഫാ. ആൻസൻ മേച്ചേരി കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

മലമ്പുഴ:സ്നേഹത്തിൻ്റേയും സാഹോദര്യത്തിൻ്റെയും എളിമയുടേയും മാതൃക സന്ദേശമായി ലോകത്തിന് നൽകുകയാണ് അന്ത്യ അത്താഴ വേളയിൽ യേശു തൻ്റെശിഷ്യന്മാരുടെ കാലുകൾ കഴുകി കൊണ്ട് ചെയ്തതെന്നു് മലമ്പുഴ സെൻ്റ് ജൂഡ്സ് പള്ളി വികാരി ഫാ. ആൻസൻ മേച്ചേരി. പെസഹാദിനാചരണത്തിൻ്റെ ഭാഗമായി നടന്ന കാൽ കഴുകൽശുശ്രൂഷക്കു ശേഷം വചന സന്ദേശം നൽകുകയായിരുന്നു ഫാ: ആൻസൻ മേച്ചേരി.

publive-image

മേലങ്കി അഴിച്ചു വെച്ച് അരയിൽ കച്ചകെട്ടിക്കൊണ്ടാണ് യേശു ശിഷ്യരുടെ കാലുകൾ കഴുകിയത്. മേലങ്കി എന്നു പറയുന്നത് ഞാൻ എന്ന ഭാവം - അഹങ്കാരം എന്നിവ മാറ്റിയാലേ നമുക്ക് എളിമയുണ്ടാകൂ നമ്മുടെ തല കുനിയുകയുള്ളൂ - അടിമകളാണ് യജമാനൻ്റെ കാലു കഴുകുക - ശിഷ്യന്മാരാണ് ഗുരുക്കൻമാർക്ക് പാദപൂജ ചെയ്യുകയും ചെയ്യുക. എന്നാൽ യേശു എന്ന ഗുരു തൻ്റെ ശിഷ്യരുടെ കാലുകൾ കഴുകി പരസ്പരം എളിമയോടെ വർത്തിക്കാനാണ് യേശു ലോകത്തിന് കാട്ടിക്കൊടുത്തതെന്നും അദ്ദേഹം ഓർപ്പിച്ചു.

തുടർന്നു നടന്ന തിരുകർമ്മങ്ങൾക്കു ശേഷം ദിവ്യകാരുണ്യ പ്രദിക്ഷണവും ഉണ്ടായി. രാവിലെ മുതൽ വൈകീട്ട് 7 മണി വരെ ആരാധനയും ഉണ്ടായിരിക്കും.

Advertisment