സർക്കാർ ഇതര സംഘടനകൾ സാമൂഹ്യനീതി രംഗത്ത് ഇടപെടണം - പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ബിനു മോൾ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പോക്‌സോ സംരക്ഷണ കേന്ദ്രത്തിലേക്ക് വിശ്വാസിന്റെ ആഭിമുഖ്യത്തി ൽ നൽകിയ സാമഗ്രികൾ കൈമാറി പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ബിനു മോൾ സംസാരിക്കുന്നു

Advertisment

പാലക്കാട്: സർക്കാർ ഇതര സംഘടനകൾ സാമൂഹ്യനീതി രംഗത്ത് ഇടപെടണമെന്നും പാർശ്വവത്കരിക്കപ്പെട്ട കുട്ടികളുടെ ക്ഷേമ കാര്യങ്ങളിൽ സമൂഹം പ്രത്യേകം ശ്രദ്ധ നൽകണ മെന്നും പാലക്കാട്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് ബിനു മോൾ ആവശ്യപ്പെട്ടു.

കുറ്റകൃത്യങ്ങളിൽ ഇരകളായവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസിന്റെ ആഭിമുഖ്യ ത്തിൽ പോക്‌സോ കേസിൽ ഇരകളായ കുട്ടികൾക്ക് വേണ്ടി വനിതാ ശിശു വികസന വകുപ്പ് നടത്തുന്ന സംരക്ഷണമന്ദിരത്തിലേക്ക് കിടക്കകൾ, ബുക്ക്‌ ഷെൽഫുകൾ, ബെഞ്ചുകൾ ഡെസ്ക്കുകൾ, കുടകൾ, ഫാനുകൾ, പഴങ്ങൾ തുടങ്ങി ഒരു ലക്ഷത്തോളം രൂപയോളം വിലവരുന്ന സാമഗ്രികൾ അവർ കൈമാറി.

കഞ്ചിക്കോട് പ്യാരെലാൽ ഗ്രൂപ്പ്‌, ഭവൻസ്, ബിഎൻ ഐ ചാപ്റ്റർ, കൊടുവായൂർ റോയൽ ഫ്രൂട്ട്സ്, വിശ്വാസ് അംഗങ്ങൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് സാമഗ്രികൾ സംഭരിച്ചത്. വൈസ് പ്രസിഡന്റ് ബി. ജയരാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ പ്രബുല്ലദാസ്, രാജി അജിത്, പി രഘുനന്ദനൻ, എം. ദേവദാസ്, കെ. രാമചന്ദ്രൻ, ഹോം മാനേജർ മവിത എന്നിവർ സംസാരിച്ചു.

വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ് സ്വാഗതവും നിയമവേദി കൺവീനർ അഡ്വ.എസ്. ശാന്താദേവി നന്ദിയും പറഞ്ഞു.

Advertisment