/sathyam/media/post_attachments/nuaIJbRD9BLnHwwLbLw0.jpg)
ഒറ്റപ്പാലം:യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും മുക്കാൽ ലക്ഷം രൂപ പിഴയും. പനമണ്ണ കോന്ത്രംകുണ്ട് ചാവക്കാട്ട് പറമ്പിൽ പ്രജീഷിനെയാണ് (26) ഒറ്റപ്പാലം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി പി സൈതലവി ശിക്ഷ വിധിച്ചത്.
പ്രജീഷിനെ കൂടാതെ എസ്ഡിപിഐ മുൻ ജില്ലാ പ്രസിഡന്റ് ഇ. എസ് ഖാജാ ഹുസൈൻ വധശ്രമത്തിൽ രണ്ടാംപ്രതി കൂടിയാണ്. വീട്ടാംപാറ കുന്നത്ത് സുധീഷിനെ (23) മടവാൾ കൊണ്ടു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും സുധീഷിനെ സ്കൂട്ടർ നശിപ്പിക്കുകയും ചെയ്ത കേസിലാണ് വിധി. ഒരു വർഷം കഠിനതടവും കൂടി വിധിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
കഴിഞ്ഞ വർഷം മെയ് 25ന് വൈകിട്ട് ഏഴിന് വീട്ടാംപ്പാറയിലായിരുന്നു സംഭവം. സുധീഷിന്റെ തലയിലും ചുമലിലും വെട്ടേറ്റിരുന്നു. പ്രജീഷിന്റെ സഹോദരൻ പ്രശാന്തിന്റെ മരണത്തിനു കാരണക്കാരൻ എന്ന് പറയപ്പെടുന്നവർക്കൊപ്പം സുധീഷ് കൂട്ടുകൂടി നടക്കുന്നു എന്ന പേരിലുണ്ടായ വൈരാഗ്യത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ ഹരി അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us