പാലക്കാട് ട്രെയിനിൽ കടത്തിയ 8 കിലോ 800 ഗ്രാം കഞ്ചാവ് പിടികൂടി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: വിഷു ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡും പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ ഷാലിമാർ-തിരുവന്തപുരം എക്സ്പ്രസിൽ കടത്തിക്കൊണ്ടു വന്നിരുന്ന 8 കിലോ 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

Advertisment

ജനറൽ കമ്പാർട്ട്മെന്റിൽ സീറ്റിനടിയിൽ രണ്ട് ബാഗുകളിൽ ആയിട്ടായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ വിലവരും.

പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. സജീവ്, ആർ. പി. എഫ് . ക്രൈ൦ ഇന്റലിജൻസ് സി. ഐ എൻ. കേശവദാസ്, എഎസ്ഐ സജി അഗസ്റ്റിൻ, പ്രിവന്റീവ് ഓഫീസർമാരായ. ആര്‍.എസ്. സുരേഷ്. ജയപ്രകാശ് എ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ് ഡി, രാജേഷ്. പി.കെ, ബി.സുനിൽ, സി. അനൂപ്, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എന്‍. അശോക്, കോൺസ്റ്റബിൾ വി. സവിൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Advertisment