കഠിന പരിശ്രമം ഫുട്ബോൾ വിജയത്തിന് അനിവാര്യം - ദേശീയ ഫുട്ബോള്‍ താരം സുഹൈർ വി.പി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: കഠിനവും നിരന്തരവുമായ പരിശ്രമം മൂലമാണ് ഫുട്ബോൾ രംഗത്ത് മാതൃ രാജ്യത്തിന്റെ ജഴ്സി അണിയാൻ തനിക്ക് കഴിഞ്ഞതിന് കാരണമെന്ന് ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്ത താരം വി.പി. സുഹൈർ. മെറിറ്റ് അക്കാദമി നൽകിയ സ്നേഹാദരവ് ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം.

Advertisment

ദേശീയ തലത്തിലെ വിദ്യാഭ്യാസ പ്രവർത്തകനും അവാർഡ് ജേതാവുമായ അച്ചുതൻ പനച്ചിക്കുത്തുo ആദരവും കാഷ് അവാർഡും ഏറ്റുവാങ്ങി. മണ്ണാർക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസ് വി.എ. മുഖ്യാതിഥിയായ ചടങ്ങിൽ അലനല്ലൂർ പഞ്ചായത്തംഗം അലി .എം അധ്യക്ഷത വഹിച്ചു. രാജഗോപാലൻ കെ.ആർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജയകൃഷ്ണൻ, സജീഷ് എന്നിവർ പ്രസംഗിച്ചു.

Advertisment