അട്ടപ്പാടി പുതൂർ മാരിയമ്മൻ ക്ഷേത്ര മഹോൽസവത്തിന് തുടക്കമായി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:അട്ടപ്പാടിയിലെ പുരാതന ക്ഷേത്രവും കേരളത്തിലെ ആദ്യ കരിങ്കൽ നിർമ്മിത മാരിയമ്മൻ ക്ഷേത്രവുമായ ശ്രീ പുതൂർ മാരിയമ്മൻ ക്ഷേത്രത്തിൽ 49ാം വാർഷിക മഹോൽസവത്തിന് തുടക്കമായി. ചൊവ്വാഴ്ച ധർമ്മ കർത്താ ക്ഷണം, കൊടി മരക്ഷണം, എന്നിവയ്ക്ക് ശേഷം കൊടിയേറ്റം നടന്നു.

Advertisment

വൈകിട്ട് കരിമ്പ് ക്ഷണം , പൂവോട് ക്ഷണം, കമ്പം എഴുന്നള്ളിപ്പ് എന്നിവ നടന്നു. തുടർന്ന് നിത്യേന രാവിലെയും വൈകിട്ടും ക്ഷേത്രത്തിൽ അഗ്നി കുംഭം എഴുന്നള്ളിപ്പും വൈകിട്ട് വിവിധ ദേശ കുംഭവും ദേശം പൂവോട് എഴുന്നള്ളത്തും നടന്നു വരുന്നു.

പ്രധാന കുംഭമായ ശക്തി കുംഭം എഴുന്നള്ളിപ്പ് 19..ആം തിയ്യതി ചൊവ്വാഴ്ച പോഴൈ മുടി ക്ഷണം, അമ്മൻ ക്ഷണം എന്നിവയ്ക്ക് ശേഷം നടക്കും.പ്രധാന ഉൽസവം 20.. ആം തിയ്യതി ബുധനാഴ്ച നടക്കും. അന്ന് രാവിലെ തിരു കല്യാണവും തുടർന്ന് പൊങ്കാല, മാവിളക്കും നടക്കും.

ഉച്ചയ്ക്ക് ശേഷം അലക് കുത്തി രഥം വലിക്കലും നടക്കും. വിവിധ ദേശങ്ങളിൽ നിന്നും ഭക്ത ജനങ്ങൾ ആഘോഷമേളങ്ങളും വഴിപാടുകളുമായി ആനന്ദത്തിൽ ആറാടി എത്തുന്നതോടെ ക്ഷേത്രം ഭക്തിയുടെ നിറ സംഗമമാവും.

അന്ന് വൈകുന്നേരം കമ്പവും പൂവോടും മുളപ്പാരിയും പുഴയിലൊഴുക്കും . 21 ന്‌ വ്യാഴാഴ്ച മഞ്ഞൾ നീരാട്ടവും 22 ന് വെള്ളിയാഴ്ച സ്വാമി ദൃഷ്ടി പൂജയുംഅഭിഷേക പൂജയും നടക്കും. തുടർന്ന് ഉൽസവത്തിന് കൊടിയിറങ്ങും. അട്ടപ്പാടിയിലെ പ്രധാന തമിഴ് ആചാര അനുഷ്ഠാന കാർഷിക ഉൽസവമാണ് പുതൂരിലെ ദേവി ക്ഷേത്രത്തിലെ ഈ വിഷുക്കാല ഉൽസവം.

Advertisment