/sathyam/media/post_attachments/QFjI4qnxavdCWt50cjTY.jpeg)
പാലക്കാട്:കൊപ്പം ഗ്രാമപഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ബിജെപി നിലപാട് എൽഡിഎഫിന്റെയോ, യുഡിഎഫിന്റെയോ ഒപ്പം നിൽക്കരുത് എന്ന് തന്നെയാണ്, ഇത് തന്നെയാണ് ബിജെപിയുടെ അഖിലേന്ത്യ നയവും.
പാർട്ടി നയം അനുസരിച്ച് കൊപ്പം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർക്ക് വിപ്പ് നൽകിയിട്ടും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത മെമ്പറുടെയും, പഞ്ചായത്ത് ഘടകത്തിന്റെയും പേരിൽ നടപടി എടുത്തത് ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ്.
അഖിലേന്ത്യാതലം മുതൽ പ്രാദേശികതലം വരെ കോൺഗ്രസ് സഖ്യം ഉണ്ടാക്കാൻ ശ്രമിക്കുന്ന സിപിഎം ഇപ്പോൾ നടത്തുന്ന വ്യാജപ്രചരണം ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ്. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൊപ്പം ഒന്നാം വാർഡിൽ ബിജെപി ജയിച്ചത് കോൺഗ്രസിന് പരാജയപ്പെടുത്തിയാണ്.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റിൽ സ്ഥാനാർഥികൾ ഉണ്ടായിരുന്നില്ല എന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ രാഷ്ട്രീയ അജ്ഞതയാണ് വെളിവാകുന്നത്. ബിജെപി മത്സരിച്ചില്ല എന്നുപറയുന്ന 400 സീറ്റുകളുടെ ലിസ്റ്റ് ഉടൻ പുറത്തുവിടാൻ തയ്യാറാണെന്നും ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം. ഹരിദാസ് പറഞ്ഞു.
സിപിഎം-കോൺഗ്രസ് ബന്ധം പാലക്കാട് മുനിസിപ്പാലിറ്റിയിൽ പലതവണ ആവർത്തിച്ചത് ജനങ്ങൾ കണ്ടതാണ്. കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സീറ്റുകളുടെ കാര്യത്തിലും, വോട്ടിന്റെ കാര്യത്തിലും വലിയ വർദ്ധനവ് തന്നെയാണ് ജില്ലയിൽ ഉണ്ടായിട്ടുള്ളത്.
പാർട്ടി നയത്തിനെതിരെ ഏതു ഘടകം പ്രവർത്തിച്ചാലും അത്തരം ഘടകങ്ങളുടെ പേരിൽ നടപടിയെടുക്കാൻ മടിക്കാത്ത പാർട്ടിയാണ് ബിജെപി. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മലമ്പുഴ മണ്ഡലങ്ങളിൽ ബിജെപി ജയിക്കാതിരിക്കാൻ മലമ്പുഴയിൽ കോൺഗ്രസിൽ നിന്നും വോട്ട് വാങ്ങിയും പകരമായി പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന് വോട്ട് മറിച്ചു കൊടുത്തുമാണ് സിപിഎം-കോൺഗ്രസ് ബന്ധം ഊട്ടി ഉറപ്പിച്ചത്.
ഇതുപോലെ സംസ്ഥാനമോട്ടാകെയും, ജില്ലയിലെമ്പാടും നാണംകെട്ട നിലപാട് സ്വീകരിച്ച സിപിഎം ബിജെപിയെ ഉപദേശിക്കരുതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us