നിരോധനാജ്ഞ തുടരുന്നു;  പാലക്കാട് ഇന്നും ശക്തമായ പോലീസ് പരിശോധന

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

ഇരുചക്ര വാഹനത്തിൽ എത്തിയ യുവാക്കളെ ഒലവക്കോട്ട് പോലീസ് ചോദ്യം ചെയ്യുന്നു

Advertisment

പാലക്കാട്: കൊലപാതക പരമ്പര അരങ്ങേറിയ പാലക്കാട് നിരോധനാജ്ഞ നിലനിൽക്കുമ്പോൾ എരി പിരികൊള്ളുന്ന വെയിലിനെ അവഗണിച്ചു കൊണ്ട് പോലീസ് പരിശോധന ശക്തം. പ്രധാന സെൻററുകളിലെല്ലാo വനിതാ പോലീസടക്കം സേന സജീവമാണ്.

സംശയം തോന്നുന്നവരെയെല്ലാം പരിശോധിച്ചാണ് പറഞ്ഞയക്കുന്നത്. ഇരുചക്ര വാഹനത്തിനു പുറകിൽ പുരുഷന്മാരെ ഇരുത്തി യാത്ര ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇതറിയാത്ത പലരും വരുന്നുണ്ട്.

അവരെ പരിശോധിക്കുന്നുമുണ്ട്. കേറ്ററിങ്ങ് സർവീസ് ജോലി കഴിഞ്ഞു വരുന്നവരെ പരിശോധിച്ചപ്പോൾ അതിലൊരാൾ കാവിമുണ്ടും സഞ്ചിയിൽ വിവിധ തരം കത്തികളും. പോലീസ് ചോദ്യം ചെയതപ്പോൾ കേറ്ററിങ്ങ് തൊഴിലാളിയാണെന്ന് മനസ്സിലായി പറഞ്ഞയച്ചു.

publive-image

കാറിലെത്തിയവരെ ഒലവക്കോട്ട് പോലീസ് ചോദ്യം ചെയ്യുന്നു

സംശയം തോന്നുന്ന കാറുകളും പരിശോധിക്കുന്നുണ്ട്. കാറിൽ വന്നവരാണ് എലപ്പിള്ളിയിലും മമ്പ്രയിലും കൊലപാതകം നടത്തിയത്. മേലേ മുറിയിൽ ശ്രീനിവാസനെ കൊലപ്പെടുത്തിയതാകട്ടെ ഇരുചക്രവാഹനത്തിലെത്തിയവരും.

ഇതിൻ്റെയൊക്കെ പശ്ചാത്തലത്തിലാണ് ശക്തമായ പരിശോധന. തൃശൂർ ജില്ലയിൽ അപകടത്തിൽ പെട്ട കാറിൽ നിന്നും മാരകായുധങ്ങൾ കണ്ടെത്തിയതും ജനങ്ങൾക്ക് ഭീതിയും പോലീസ് ഉദ്യോഗസ്ഥർക്ക് തലവേദനയുമായി മാറിയിരിക്കയാണ്.

ഇന്നത്തോടെ നിരോധാജ്ഞ അവസാനിക്കും. കൂടുതൽ പ്രശ്നങ്ങൾ ജില്ലയിൽ ഉണ്ടെങ്കിലേ നിരോധനാജ്ഞ നീട്ടുകയുള്ളൂ.

Advertisment