ബസ് ചാർജ്ജ് വർദ്ധന തൃപ്തികരമല്ല - ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗോപാനാഥൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: നിലവിൽ മന്ത്രിസഭാ യോഗം തീരുമാനിച്ച ബസ് ചാർജ്ജ് വർദ്ധന തൃപ്തികരമല്ലെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ. മിനിമം ചാർജ്ജ് 12 രൂപയാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും 10 രൂപയാണ് ഉപ്പാൾ തീരുമാനിച്ചിരിക്കുന്നത്.

Advertisment

ഇത് ഡീസൽ, സ്റ്റെയർ പാർട്ട്സ്, ശമ്പളം തുടങ്ങിയവയുടെ വർദ്ധനവിനാനുപാതികമാവില്ല. മാത്രമല്ല വിദ്യാർത്ഥികളുടെ ചാർജ്ജ് വർദ്ധനവില്ലാത്തിടത്തോളം സ്വകാര്യ ബസ്സുകൾക്ക് യാതൊരു വിധ പ്രയോജനവും ഉണ്ടാവില്ലെന്നും എന്നാൽ ഈ വർദ്ധനവ് വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി കൺസഷൻ നൽകാത്തതിനാൽ അവർക്കാണ് ഈ ചാർജ്ജ് വർദ്ധന ഗുണം ചെയ്യുന്നതെന്നും ടീ ഗോപിനാഥൻ പറഞ്ഞു.

Advertisment