പാലക്കാട് ട്രാക്ടര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; കൂടെയുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: ട്രാക്ടർ തോട്ടിലേക്കു മറിഞ്ഞു ഒരാൾ മരിച്ചു. കൂടെ ഉണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂറ്റത്തോട് വാരിയത്ത് പറമ്പ് പരേതനായ അപ്പുവിൻ്റെ മകൻ കുഞ്ചാണ്ടി (57) യാണ് മരിച്ചത്.

Advertisment

ഒപ്പം ഉണ്ടായിരുന്ന ചെറു മണിക്കാട് കൃഷ്ണൻ എന്ന കുഞ്ചൻ്റ കാലൊടിഞ്ഞു. കുഞ്ചനെ ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ചാണ്ടിയുടെ മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

publive-image

ഇന്ന് രാവിലെ 8.30 ഓടെ പല്ലാവൂർ തൂറ്റോട് തോടിനു കുറുകെ നിർമ്മിച്ച പൂളക്കടവ് ചെക്ക്ഡാമിൻ്റെ മുകളിലുള്ള നടപ്പാതക്കു വേണ്ടി നിർമ്മിച്ച സ്ലാബിലൂടെ ചാരം നിറച്ച ടാക്ടർ കയറി പോകുമ്പോഴായിരുന്നു അപകടം.

കൂഞ്ചാണ്ടിയുടെ ഭാര്യ: സരോജിനി. മക്കൾ: വിപിൻദാസ്, വിസ്മയ. അമ്മ മാതു. സഹോദരങ്ങൾ വേശു, ദേവു, രാജൻ. ആലത്തൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരുമാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Advertisment