ടോൾ പ്ളാസ വിഷയം: തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ മുഴുവൻ ബസുകളും പണിമുടക്കുന്നു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്:പന്നിയങ്കര ടോൾ പ്ളാസയിൽ സ്വകാര്യ ബസുകളിൽ നിന്ന് ഭീമമായ സംഖ്യ ടോൾ പിരിക്കുന്നതിനെതിരെ തൃശ്ശൂർ, പാലക്കാട് സ്വകാര്യ ബസ്സുടമ-തൊഴിലാളി സംയുക്ത സമിതി നടത്തുന്ന പതിനാറാം ദിവസവും, ബസുകൾ സർവീസ് നിറുത്തി വെച്ചുള്ള സമരം പതിനൊന്നാം ദിവസം പിന്നിടുമ്പോളും തീരുമാനങ്ങൾ ഒന്നും തന്നെ ആവാത്ത പശ്ചാത്തലത്തിൽ വടക്കഞ്ചേരി ഷാ ടവറിൽ തൃശ്ശൂർ പാലക്കാട് ജില്ലകളിലെ എല്ലാ ബസുടമ സംഘടനനേതാക്കാളെയും തൊഴിലാളി സംഘടന നേതാക്കളേയും ഉൾപെടുത്തി നടന്ന യോഗത്തിൽ ഈ വിഷയത്തിൽ ഇനിയും തീരുമാനമാകാതിരുന്നാൽ ഏപ്രിൽ 28 വ്യാഴാഴ്ച ഇരു ജില്ലകളിലേയും ബസ് സർവീസുകൾ സൂചനയായി നിറുത്തി വെക്കുവാൻ എല്ലാ ട്രേഡ് യൂണിയൻ നേതാക്കളും ബസ്സുടമ നേതാക്കളും സംയുക്തമായി തീരുമാനിച്ചു.

Advertisment

ഇന്ന് പന്നിയങ്കരയിൽ ആണെങ്കിൽ നാളെ കേരളത്തിൽ പല സ്ഥലങ്ങളിലും ഇതുപോലെ ടോൾ വിഷയങ്ങൾ ഉണ്ടായേക്കാം എന്ന് യോഗത്തിൽ ചർച്ചയായി.

Advertisment