/sathyam/media/post_attachments/CY3HRhyrUuADDQ5a6Hfm.jpg)
പാലക്കാട്: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി നേതൃത്വം നൽകുന്ന കഥയിടം സംസ്ഥാനതല കഥാ ശില്പശാല ഏപ്രിൽ 23 മുതൽ 25 വരെ പാലക്കാട് കോഴിപ്പാറ അഹല്യ ഹെറിറ്റേജിൽനടക്കും സാഹിത്യകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്യും ഷാജി എൻ കരുൺ അധ്യക്ഷനാകും ആഖ്യാനത്തിൻ്റെ സ്വാതന്ത്ര്യം സ്വാതന്ത്ര്യത്തിൻ്റെ ആഖ്യാനം എന്നതാണ് ശിൽപ്പശാലയുടെ കേന്ദ്രപ്രമേയം.
ഒരു കഥ വായിച്ചു കൊണ്ടാണ് ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കഥയുടെ വിവിധ മാനങ്ങൾ ചർച്ചചെയ്യും തെരഞ്ഞെടുക്കപ്പെട്ട നാൽപത് യുവ എഴുത്തുകാരും അതിഥികളും നിരീക്ഷകരുമായി നൂറോളം പേർ പങ്കുചേരുo.
'കഥയുടെ വെളിപാടുകൾ' എന്ന പ്രദർശനം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കഥയുടെ വഴികൾ, കഥ ജീവിതം, അധികാരം വിമോചനം, കഥയും ചരിത്രവും, ആഖ്യാനവും അതിജീവനവും, കഥയും കവിതയും, തമിഴ് കഥ, മലയാള കവിതയും പുരോഗമന സാഹിത്യവും, കഥയും രാഷ്ട്രീയവും തുടങ്ങിയ വിഷയങ്ങളിൽ അവതരണവും സംവാദവും നടക്കും.
40 കഥകൾ വിലയിരുത്തും പി ഡി രാമകൃഷ്ണൻ അന്ധർ,ബധിരർ ,.എന്ന നോവലിൻറെ തമിഴ്പതിപ്പ് അശോകൻ ചെരുവിൽ പ്രകാശനം ചെയ്യും രാജേഷ് മേനോൻ ബിച്ച ഭാരതഖണ്ഡം കഥാസമാഹാരം എം ബി രാജേഷ് പ്രകാശനം ചെയ്യും പത്രസമ്മേളനത്തിൽ ടി കെ ശങ്കരനാരായണൻ രാജേഷ് മേനോൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us