നല്ല മനസ്സിനും നല്ല വ്യക്തിത്വത്തിനും ഉടമയാണ് അന്തരിച്ച മുൻ നഗരസഭാ ചെയർപേഴ്സൺ പി.എ രമണീഭായ് ടീച്ചര്‍ എന്ന് പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: നല്ല മനസ്സിനും നല്ല വ്യക്തിത്വത്തിനും ഉടമയാണ് അന്തരിച്ച മുൻ നഗരസഭാ ചെയർപേഴ്സൺ പി.എ രമണീഭായ് ടീച്ചര്‍ എന്ന് പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ. അന്തരിച്ച നഗരസഭ മുൻ ചെയർപേഴ്സൺ പി.എ രമണീഭായ് ടീച്ചറുടെ അനുസ്മരണയോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയ അജയൻ.

Advertisment

നല്ലൊരു ഭരണാധികാരിയായ നഗരസഭ മാതാവ് എന്നതിലുപരി കലാസാംസ്കാരിക രംഗത്തും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ടീച്ചർ എന്നും അവർ കൂട്ടിച്ചേർത്തു. പൊതു പ്രവർത്തനം തുടങ്ങിയ കാലത്ത് ടീച്ചറെ കാണാൻ ചെന്നപ്പോൾ സ്വന്തം വിദ്യാർത്ഥിയെ പോലെ സ്വന്തം മകളെ പോലെ  കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരികയും സ്ത്രീ എന്ന നിലയ്ക്ക് സമൂഹത്തിൽ എങ്ങനെ ഉയർന്നു നിൽക്കാം എന്നുള്ളതിനെ പറ്റിയും നല്ലൊരു ഉപദേശവും ക്ലാസും തന്നവ്യക്തിയായിരുന്നു ടീച്ചർ എന്ന് പ്രിയ അജയൻ ഓർമ്മിച്ചു.

മുൻ നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ,മുൻ നഗരസഭ ചെയർമാൻവി.എസ്.രാജേഷ് ',മുൻ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസീസ് മാസ്റ്റർ, നഗരസഭാ സെക്രട്ടറി ജയകുമാർ, എൻ.ശിവരാജൻ എന്നിവർ അനുശോചന പ്രഭാഷണങ്ങൾ നടത്തി ടീച്ചറുടെ ഫോട്ടോയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യോഗം ആരംഭിച്ചത്.

Advertisment