/sathyam/media/post_attachments/d9ImNX65rQUOZyw6608p.jpeg)
പാലക്കാട്: അജിനോറ എൻട്രൻസ് അക്കാദമിയുടെ പുതിയ പ്രോജക്ട് ആയ 'കതിര് കാക്കൂന്നവന് അജിനോറ യുടെ കരുതൽ' എന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് പാലക്കാട് ഓഫീസിൽ വച്ച് നടത്തപ്പെടുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പാലക്കാട് ജില്ലയിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകരുടെ മക്കൾക്ക് എൻട്രൻസ് മേഖലയിലെ പരിശീലനം ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം. പ്ലസ് വൺ, പ്ലസ് ടു വിൽ പഠിക്കുന്ന കുട്ടികൾക്ക് ട്യൂഷൻ ഒപ്പം എൻട്രൻസ് കോച്ചിംഗ് മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് വേണ്ടി നടത്തപ്പെടുന്ന കോഴ്സുകളിലും ഈ പദ്ധതി പ്രകാരം 50 ശതമാനം ഫീസ് ഇളവ് ലഭിക്കുന്നു.
കർഷകനാണ് എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും നികുതി ചീട്ട് കോപ്പിയും അതിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് ന്ന് ഭാരവാഹികൾ പറഞ്ഞു. പ്രോഗ്രാം കോഡിനേറ്റർ മനോജ് ചെറിയാൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഗണേഷ് ശിവശങ്കരൻ, പ്രോജക്ട് ഓഫീസർ ഡേവി ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us