കെഎസ്‌എസ്‌പിയു പാലക്കാട് ജില്ലാ മുപ്പതാം വാർഷിക സമ്മേളനം മലമ്പുഴ കവിത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

മലമ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്‌എസ്‌പിയു) പാലക്കാട് ജില്ലാ മുപ്പതാം വാർഷിക സമ്മേളനം കെ.ടി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മലമ്പുഴ കവിത ഓഡിറ്റോറിയത്തിൽ (വി. രാജൻ മാസ്റ്റർ നഗർ) ചേർന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് വിശ്വനാഥൻ നായർ അധ്യക്ഷത വഹിച്ചു.

Advertisment

ജില്ലാ സെക്രട്ടറി ആർ. ഉണ്ണിത്താൻ, സി .എസ്. സുകുമാരൻ, എൻ.പി കോമളം, ആർ രഘുനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു. സർവീസ് പെൻഷൻ മാസിക അവാർഡ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം രാമകൃഷ്ണൻ വിതരണം ചെയ്തു.

'മനസ്സോടെ ഇത്തിരി മണ്ണ് ' എന്ന പേരിൽ സർക്കാരിൻ്റെ ലൈഫ് പദ്ധതിയിൽ വീട് നിർമ്മിച്ചു നൽകുന്നതിന് കോട്ടോപ്പാടം പഞ്ചായത്തിലേക്ക് 15.5 സെൻറ് സൗജന്യമായി നൽകിയ കെഎസ്‌എസ്‌പിയു മണ്ണാർക്കാട് ബ്ലോക്ക് കൗൺസിൽ അംഗം ടി ജി ചന്ദ്രശേഖരൻ പിള്ളയേയും ഭാര്യ ദേവകിയേയും തൃക്കടീരി പഞ്ചായത്തിലേക്ക് നാല് സെൻറ് സ്ഥലം സൗജന്യമായി നൽകിയ തൃക്കടീരി യൂണിറ്റ് സെക്രട്ടറി കെ ശ്രീനിവാസൻ, ജില്ലയിൽ മട്ടുപ്പാവ് പച്ചക്കറികൃഷിക്ക് ഒന്നാം സ്ഥാനം നേടി കർഷക ക്ഷേമ വകുപ്പിൻ്റെ അവാർഡ് ലഭിച്ച കെഎസ്‌എസ്‌പിയു ശ്രീകൃഷ്ണപുരം ബ്ലോക്ക് പ്രസിഡൻറ് മോഹൻദാസ് മാസ്റ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ സെക്രട്ടറി ആർ ഉണ്ണിത്താൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി എം മോഹൻദാസ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് ചർച്ചകളും തിരഞ്ഞെടുപ്പും നടന്നു.

Advertisment