പാലക്കാട് രൂപത അധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്ന് വിരമിച്ചു; പുതിയ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ സ്ഥാനം ഏറ്റെടുത്തു

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

വിരമിച്ച പാലക്കാട് രൂപത അധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത്, തൃതിയ മെത്രാനായി സ്ഥാനം ഏറ്റെടുത്തിരിക്കുന്ന മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

Advertisment

പാലക്കാട്:പാലക്കാട് രൂപത അധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഇന്ന് വിരമിച്ചു. കാൽനൂറ്റാണ്ട് കാലമായി പാലക്കാട് രൂപതയിലെ അജഗണങ്ങളെ പരിപാലിച്ചു പോന്ന മെത്രാനാണ് ഇന്ന് സ്ഥാനമൊഴിഞ്ഞത്. അദ്ദേഹത്തിൻറെ കാലഘട്ടത്തിൽ പാലക്കാട് രൂപതയിൽ ആദ്ധ്യാത്മികമായും പൊതുപ്രവർത്തന രംഗത്തും ഒട്ടേറെ വികസനങ്ങൾ ഉണ്ടായിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥ മന്ദിരങ്ങളും ഏറെ ശ്രദ്ധേയമാണ്. പാവപ്പെട്ടവർക്ക് വേണ്ടി അശ്രാന്ത പരിശ്രമം ചെയ്തിരുന്ന ബിഷപ്പായിരുന്നു അദ്ദേഹം. ഇനിയുള്ള കാലങ്ങൾ വിശ്രമ ജീവിതത്തോടൊപ്പം തന്നെ അധ്യാത്മിക പ്രവർത്തനത്തിനും മുൻതൂക്കം നൽകുമെന്ന് മാർ ജേക്കബ് മനത്തോടത്ത് പറഞ്ഞു.

publive-image

പാലക്കാട് രൂപതയുടെ പുതിയ മെത്രാൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ

തൃതിയ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ആണ് ആണ് സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. മാർ ജേക്കബ് മനത്തോടത്തിൻ്റെ പാത പിന്തുടരാൻ തന്നെയാണ് മാർ പീറ്റർ കൊച്ചുപുരയ്ക്കലും ആഗ്രഹിക്കുന്നത്. പാലക്കാട് രൂപതയുടെ ആധ്യാത്മിക വളർച്ചയ്ക്കും ഉന്നമനത്തിനുമായി പരിശ്രമിക്കുമെന്നും പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് പറഞ്ഞു.

പാലക്കാട് ചക്കന്ത കത്രീഡൽ ദേവാലയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങും വിരമിക്കൽ ചടങ്ങിനും കർദ്ധിനാൽ മാർ ജോർജ് ആലഞ്ചേരി, മെത്രാന്മാർ മാർ, പുരോഹിതർ, സന്യസ്തർ, അല്മായർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് തിരുകർമ്മങ്ങളും മറ്റും നടന്നത്.

Advertisment