അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം പണി ദ്രുതഗതിയിൽ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

Advertisment

പാലക്കാട്: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴ റോഡിലുള്ള അകത്തേത്തറ നടക്കാവ് മേൽപ്പാലം പണി ധ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നു. പ്രദേശവാസികളുടെയും നാട്ടുകാരുടെയും ചിരകാല സ്വപ്നമാണ് ഈറെയിൽവേ മേൽപ്പാലം.

publive-image

ട്രെയിൻ പോകുന്ന സമയത്ത് ഗെയ്റ്റ് അടക്കുന്നതിനാൽ ഒട്ടേറെ രോഗികൾക്ക് ആശുപത്രിയിൽ എത്താൻ കഴിയാതെ ഇവിടെ മരണപ്പെട്ടിട്ടുണ്ട്. തദ്ദേശീയരുടെ പരാതികൾക്കും പരിഭവങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് മേൽപ്പാല നിർമ്മാണം ആരംഭിച്ചത്.

publive-image

അധികം വൈകാതെ തന്നെ പണി പൂർത്തിയാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മേൽപ്പാലം പണി പൂർത്തിയായാൽ ഗതാഗതസൗകര്യം കൂടുമെന്നും ഇതുമൂലം ഈ റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുമെന്നും കരുതുന്നു. വിനോദസഞ്ചാരികൾക്കും തദ്ദേശിയർക്കും ഇത് ഏറെ ഉപകാരപ്രദമായിരിക്കും.