പാലക്കാട് ജില്ലയിലെ ആദ്യ സിഎൻജി ബസ് സർവ്വീസിന് വടക്കഞ്ചേരിയിൽ തുടക്കമായി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

വടക്കഞ്ചേരി:പാലക്കാട് ജില്ലയിലെ ആദ്യ സിഎൻജി ബസ് സർവ്വീസിന് വടക്കഞ്ചേരിയിൽ തുടക്കമായി. പി.പി സുമോദ് എംഎൽഎ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. വടക്കഞ്ചേരി കാടൻകാവിൽ തോമസിന്റെ ഉടമസ്ഥതയിലുള്ള 'കാടൻകാവിൽ' എന്ന പേരിലുള്ള ബസ് ആണ് വടക്കഞ്ചേരിയിൽ നിന്നും തെന്നിലാപുരം വഴി ആലത്തൂരിലേക്ക് സർവീസ് ആരംഭിച്ചിരിക്കുന്നത്.

Advertisment

യാത്രക്കാർ ആവേശത്തോടെയാണ് ബസിനെ സ്വീകരിച്ചത്. ഗ്യാസിൽ ഓടുന്ന ബസ് എന്നതിലപ്പുറം ഈ ബസിൽ ഡ്രൈവർ മാത്രമേ ഉള്ളൂ എന്നത് പ്രത്യേകതകളിൽ ഒന്നാണ്. യാത്രക്കാർ ബസിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് പെട്ടികളിൽ യാത്രാക്കൂലി നിക്ഷേപിക്കണം. ഓൺലൈൻ വഴിയും പണം നൽകാനുള്ള സൗകര്യവും ബസിലുണ്ട്.

Advertisment