കെ. ശങ്കരനാരായണനും ഭാര്യയും മകളും മരുമകനും പേരക്കുട്ടികൾക്കുമൊപ്പം. (ഫയൽ ഫോട്ടോ)
പാലക്കാട്: ഇന്നലെ അന്തരിച്ച ച്ച മുതിർന്ന കോൺഗ്രസ് നേതാവ് കെ. ശങ്കരനാരായണന് അന്ത്യോപചാരമർപ്പിക്കാൻ വിവിധ തുറകളിലുള്ള ആയിരങ്ങൾ പാലക്കാട് ശേഖരി പുരത്തുള്ള അനുരാധ എന്ന വീട്ടിലെത്തി.
സർവ്വർക്കും ജനസമ്മതൻ ആയിരുന്ന, സൗമ്യ മുഖഭാവത്തോടു കൂടിയ നേതാവിനെ ഒരു നോക്ക് കാണാൻ നേതാക്കന്മാരും അണികളും കളും മറ്റും എത്തിയിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും സഹായിച്ചിരുന്ന കെ. ശങ്കരനാരായണൻ്റെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണെന്ന് ജനം വിലയിരുത്തി
നിയമസഭ സ്പീക്കർ എം.ബി രാജേഷ്, മുൻ കേന്ദ്രമന്ത്രി രാജഗോപാൽ, വി.എസ്. വിജയരാഘവൻ, വി.സി. കബീർ മാസ്റ്റർ, വി.കെ. ശ്രീകണ്ഠൻ എംപി എന്നിവരും , വിവിധ സംഘടനാ ' സാംസ്കാരിക , സമുദായിക നേതാക്കളും അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. പൊതുദർശനത്തിനു ശേഷം പാലക്കാട്ടു നിന്നും ഭൗതികശരീരം ചെറുതുരുത്തി യിലേക്ക് കൊണ്ടുപോയി പോയി.